ഹര്‍ത്താല്‍: സഹകരണമേഖല സ്തംഭിച്ചു
തിരുവനന്തപുരം: സഹകരണ മേഖലയിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ സഹകരണ ഹര്‍ത്താല്‍ ആചരിച്ചു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമിക സംഘങ്ങളെ അനുവദിക്കുക, ജില്ലാ ബാങ്കിന്റെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സൂക്ഷിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന ഹര്‍ത്താലില്‍ സഹകരണ മേഖല സ്തംഭിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉള്‍പ്പെടെ ഹര്‍ത്താലില്‍ പങ്കെടുത്തു.
റിസര്‍വ് ബാങ്കിനിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിനെയും, ജില്ലാ സഹകരണ ബാങ്കുകളെയും, അര്‍ബന്‍ ബാങ്കുകളെയും ക്ഷീര സംഘങ്ങളെയും ആശുപത്രി സഹകരണ സംഘങ്ങളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സമരം നടത്തിയ ജീവനക്കാരും സഹകാരികളും ജില്ലാ ആസ്ഥാനങ്ങളില്‍ മാര്‍ച്ച് നടത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തെ ആര്‍.ബി.ഐ റീജ്യനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."