HOME
DETAILS

ഇന്ന് സഹകരണ ബന്ദ്; സമ്പദ്‌വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമമെന്ന് സഹകാരി നേതാക്കള്‍

  
backup
November 16, 2016 | 7:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a6%e0%b5%8d-2


കട്ടപ്പന: രാജ്യത്ത് ഏറ്റവും ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജില്ല ബാങ്ക് അടക്കമുള്ള സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി, കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടും കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ പിടിച്ചുവച്ച് കേരളത്തിന്റെ സാമ്പത്തികമേഖല തകര്‍ക്കാനാണ് ശ്രമിക്കുന്നത്, 1000, 500 രൂപ പിന്‍വലിച്ചപ്പോള്‍ സഹകരണ ബാങ്കുകളിലൂടെയുള്ള പണമാറ്റം തടഞ്ഞിരിക്കുന്നത് ഇതിനായാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാനോ നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനോ അനുവദിക്കുന്നില്ല. ബാങ്കിന്റെ നിക്ഷേപങ്ങള്‍ ചെസ്റ്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. പഴയ നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ എത്തിച്ചെങ്കിലേ സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്താനാകൂ. സംസ്ഥാനത്തെ 57 ശതമാനം സാമ്പത്തിക ഇടപാടുകളും സഹകരണ മേഖലയിലൂടെയാണ് നടക്കുന്നത്. ഇത് മരവിപ്പിച്ചതോടെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കുകളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഇന്ന് സഹകരണ സംഘങ്ങള്‍ അടച്ചിട്ടു നടത്തുന്ന സഹകരണ ബന്ദിനോടു എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 11-ന് പഴയ ബസ് സ്റ്റാന്‍ഡില്‍ സമ്മേളിക്കുന്ന സഹകാരികള്‍ പ്രകടനമായിയെത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  14 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസം 

Kerala
  •  14 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  14 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  14 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  14 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  14 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  14 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  14 days ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  14 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  14 days ago