നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല; സര്‍ക്കാരിനെതിരേ മനുഷ്യാവകാശ കമ്മിഷന്
കൊച്ചി:അരൂരില്‍ കായലില്‍ വീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന് നോട്ടിസ്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ സംഭവിച്ച വീഴ്ച മാപ്പര്‍ഹിക്കാത്തതാണെന്ന് കമ്മിഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി മോഹനദാസ് പറഞ്ഞു.
നാലു നേപ്പാളികളും ഒരു മലയാളിയുമാണ് വാഹനാപകടത്തില്‍ മരിച്ചത്. കൊച്ചിയില്‍ നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. ചുരുക്കം ചിലര്‍ക്ക് ക്രിമിനല്‍ സ്വഭാവം ഉണ്ടെങ്കിലും ഭൂരിപക്ഷവും കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ്. ഇവരുടെ കുടുംബാംഗങ്ങളോട് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹതാപം കാണിക്കുന്നതിന് പകരം സഹായിക്കുകയാണ് വേണ്ടതെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും എറണാകുളം ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാത്തത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. കേസ് ഡിസംബറില്‍ എറണാകുളത്ത് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."