HOME
DETAILS

പട്ടാമ്പി കേന്ദ്രീകരിച്ച് വന്‍ ഭിക്ഷാടന മാഫിയ സംഘം; അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
November 20 2016 | 06:11 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d

വി.പി മുഹമ്മദലി

പട്ടാമ്പി: പട്ടാമ്പി റയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന് തമ്പടിച്ച് താമസിക്കുന്ന ഭിക്ഷാടന മാഫിയയെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ ചാനല്‍ വഴി യൂടുബിലൂടെ പ്രചരിച്ച വാര്‍ത്തയാണ് പട്ടാമ്പി പ്രദേശത്തെ ഞെട്ടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഏജന്റുമാര്‍ വഴി ഭിക്ഷാടകരെ എത്തിക്കുന്നത് ഇവിടെ നിന്നാണന്ന്് ബോധ്യപ്പെടുത്തുന്ന വീഡിയോ സന്ദേശവും സ്ഥലവും പട്ടാമ്പി റയില്‍വെ സ്റ്റേഷനും ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചുള്ളതാണ്. യൂടുബില്‍ പ്രചരിച്ച വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ ടൗണിലെ ബസ് സ്റ്റാന്‍ഡടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഭിക്ഷാടന മാഫിയയെ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പട്ടാമ്പി കോടതി പരിസരങ്ങളില്‍ മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ് മാന്യമായി വേഷം ധരിച്ചെത്തുന്ന വൃദ്ധ ദമ്പതികള്‍ മുന്നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വരെ ഓരോ ദിവസവും തട്ടിയെടുത്തതിനെ സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ട് നാളുകളേറെയായി. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് ഇത് കൂടുതല്‍ രക്ഷയായി. പൊലിസ് സ്റ്റേഷന് മുന്നില്‍ തന്നെ ദിവസവും ഇത്തരക്കാര്‍ മുടങ്ങാതെ പല പേരും പറഞ്ഞ് പണതട്ടിപ്പ് തുടര്‍ന്നിട്ടും ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലിസ് തയ്യാറായിരുന്നില്ല. റയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോം കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ അടുത്തിടെ വ്യാപകമായതും ദൈനംദിന യാത്രക്കാര്‍ വ്യക്തമാക്കുന്നു. അതെ സമയം പട്ടാമ്പി കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നതില്‍ അധികപേരും ആന്ധ്രയില്‍ നിന്നും എത്തുന്ന സംഘമാണന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യക്കാര്‍ക്ക് കമ്മീഷന്‍ മുഖാന്തിരം വിവിധ മതവിഭാഗങ്ങളില്‍ പെട്ടവരാണന്ന് അറിയാന്‍ വേഷം മാറി പള്ളികള്‍, തീര്‍ഥാടന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിക്കുന്നു. ഇവര്‍ക്ക് ഭിക്ഷാടനം ചെയ്ത് കിട്ടുന്ന ചില്ലറ തുട്ടുകള്‍ വന്‍ തുകകളാക്കി ഏജന്റുമാര്‍ക്ക് നല്‍കുകയും സംഘത്തെ ഏര്‍പ്പാടാക്കിയവര്‍ക്ക് ഇത് വരുമാന സ്രോതസ്സായി ലഭിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും നൂറ് കണക്കിന് പേരെയാണ് വിവിധ സ്ഥലങ്ങളിലേക്കായി പുലര്‍ച്ചെ മുതല്‍ ഇവിടെ നിന്നും ഭിക്ഷാടനത്തിനായി കൊണ്ട് പോകുന്നത്.
അത് കൊണ്ട് തന്നെ ബന്ധപ്പെട്ടവര്‍ പട്ടാമ്പി കേന്ദ്രീകരിച്ച് നടക്കുന്ന ഭിക്ഷാടന മാഫിയക്കെതിരെ അടിയന്തിര നടപടി എടുക്കണമെന്ന് ടൗണിലുള്ള വ്യാപാരികളും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago