ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു
പേരൂര്‍ക്കട: കേരളാ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കോണ്‍ഗ്രസലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു.
ശാസ്ത്രവും സാങ്കേതികവിദ്യയും നൂതനരീതികളും സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജില്ലാതല മല്‍സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 89 പ്രബന്ധങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളായാണ് മല്‍സരങ്ങള്‍ നടന്നത്. മുതിര്‍ന്നവര്‍ക്കുപോലും കഴിയാത്ത രീതിയിലുള്ള നിരീക്ഷണപാടവമാണ് പല ബാലപ്രതിഭകളും പ്രകടിപ്പിച്ചത്.
കാര്‍ഷിക മേഖലയിലും ഖരമാലിന്യ നിര്‍മാര്‍ജനത്തിലും അന്തരീക്ഷ മലിനീകരണം ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ളവയെല്ലാം ഇവര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 16 പ്രോജക്ടുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 27 മുതല്‍ 31 വരെ മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ബാലശാസ്ത്ര കോണ്‍ഗ്രസിലെ ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാര്‍ തിരുപ്പതിയില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലും പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് സര്‍വ്വശിക്ഷ അഭിയാന്‍ ഡയറക്ടര്‍ എ.പി കുട്ടികൃഷ്ണന്‍ സമ്മാനങ്ങള്‍ നല്‍കി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുരേഷ്ദാസ്, കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി എസ്.എസ് പ്രദീപ്കുമാര്‍, ആര്‍.വി.ജി മേനോന്‍, കെ.പി ത്രിവിക്രം ജി, കമലാക്ഷന്‍ കൊക്കോല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."