ഇല്ലായ്മകളില്‍നിന്ന് മാത്തൂര്‍ സി.എഫ്.ഡി.സ്‌കൂളിന് അഭിമാനജയം
പാലക്കാട്: നൂറു മീറ്റര്‍ പോലും തികയാത്ത കളിമുറ്റത്തുനിന്നും വന്ന കുരുന്നുതാരങ്ങള്‍ മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിന് സമ്മാനിച്ചത് അഭിമാനജയം. ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 35 പേരുമായി എത്തിയ മാത്തൂരിലെ താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലുമായി പൊരുതി നേടിയത് 13ഓളം മെഡലുകള്‍. ജില്ലയിലെ മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് മല്‍സരിച്ചാണ് നിര്‍ധന കുടുംബത്തില്‍പ്പെട്ട മാത്തൂരിലെ മുത്തുകള്‍ കായികമേളയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.
അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് കുട്ടികളുടെ മികച്ച പ്രകടനത്തിന് തടസമായത്. നൂറുമീറ്റര്‍ പോലും തികയാത്ത ഗ്രൗണ്ടിലാണ് കുട്ടികള്‍ പരിശീലനം നടത്തുന്നത്. അതുകൊണ്ടുതന്നെ കായികമേളയിലെ നേട്ടം ഏറെവലുതായി കാണുന്നുവെന്ന് സ്‌കൂളിലെ കായികാധ്യാപകന്‍ സുരേന്ദ്രന്‍ പറയുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തന്റെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്്ചവെയ്ക്കുമെന്നും അദ്ധേഹം വിശ്വാസം പ്രകടിപ്പിച്ചു.
ഗ്രൗണ്ട് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ദീര്‍ഘദൂര ഓട്ടങ്ങളിലും ത്രോ ഇനങ്ങളിലുമാണ് മാത്തൂര്‍ സ്‌കൂള്‍ കൂടുതല്‍ ശ്രദ്ധനല്‍കിയത്.
കുഴല്‍മന്ദം സബ്ജില്ലാകായികമേളയില്‍ 318 പോയിന്റുമായി ചാംപ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു. ജില്ലാ കായികമേളയില്‍ വലിയ സംഘത്തിനെ പറഞ്ഞയക്കുന്നത് ഇതാദ്യാമായാണ്.
സബ്-ജൂനിയര്‍ ബോയ്‌സ് 200 മീറ്ററില്‍ അഭിജിത്തിലൂടെയും ജൂനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയില്‍ ഹര്‍ഷയിലൂടെയും ജൂനിയര്‍ ബോയ്‌സ് 800 മീറ്ററില്‍ ആദിലും സ്വര്‍ണം വെട്ടിപ്പിടിച്ചത് നേട്ടമായി.
കൂടാതെ പി.കെ. നിഖില്‍ കൃഷ്ണ, ജമീലഫാത്തിമ, അഭിജിത്, പ്രജിത, ജി. പ്രമീള, ഹര്‍ഷ, എം. അഭിജിത്, ആദില്‍, ലൈജു തുടങ്ങിയവരും വെളളിയും വെങ്കലവുമുള്‍പ്പെടെയുളള മെഡലുകള്‍ മാത്തൂരിലേക്ക് കൊണ്ടുവന്നു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സി.എഫ്.ഡി.വി.എച്ച്.എസ്.എസ് ഒരു ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
കര്‍ഷകന്റെയും കര്‍ഷകതൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന ഈ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ അത് പാലക്കാടിന്റെ കായികരംഗത്തിന് ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."