കനാല്‍ നവീകരണം: ഡച്ച് സംഘം ആലപ്പുഴയില്‍
ആലപ്പുഴ: നഗരത്തിലെ കനാലുകളും പൊഴികളും നവീകരിച്ച് സംരക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി നെതര്‍ലന്‍ഡ്് (ഡച്ച്) സംഘം ജില്ലയിലെത്തി. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്കുമായി സംഘം കലക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തി.
നെതര്‍ലന്‍ഡ് എംബസിയിലെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് സെക്രട്ടറി പെട്ര ജെ.എം സ്മള്‍ഡേഴ്‌സ്, വിസദാക്, ടിമോവോം, വാള്‍ക്കന്‍ ബര്‍ഗ്, ഡോ. എ ബല്ല എന്നിവരാണു സംഘത്തിലുള്ളത്.
നഗരത്തിലെ വലുതും ചെറുതുമായ കനാലുകളുടെയും മുതലപ്പൊഴി, തുമ്പോളിപ്പൊഴി, അയ്യപ്പപ്പൊഴി എന്നിവയുടെ ശുചീകരണത്തിനും നവീകരണത്തിനുമായി വിവിധ ഏജന്‍സികള്‍ തയാറാക്കിയ പദ്ധതികള്‍ സംഘം വിലയിരുത്തും. കനാലുകള്‍ സന്ദര്‍ശിച്ച് പഠിച്ച് മാറ്റം അവശ്യമെങ്കില്‍ നിര്‍ദേശിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ സംഘം റിപ്പോര്‍ട്ട് നല്‍കും. ഇതനുസരിച്ച് വേനല്‍ക്കാലത്ത് ആദ്യഘട്ട പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 150 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള പദ്ധതികളാണ് നാലു ഘട്ടമായി നടപ്പാക്കുക. പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് നവംബര്‍ 24 ന് ജലവിഭവമന്ത്രി പങ്കെടുത്ത് യോഗം ചേരും.
ഡച്ച് മാതൃകയിലുള്ള കനാലുകളാണ് ആലപ്പുഴയില്‍ നിര്‍മിച്ചിരിക്കുന്നതെന്ന് മുമ്പു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
കനാലുകളുടെ ഫലപ്രദമായ സംരക്ഷണത്തില്‍ ശ്രദ്ധയൂന്നുന്ന പദ്ധതികള്‍ നടപ്പാക്കിയവരെന്ന നിലയിലാണ് ഡച്ച് സംഘത്തിന്റെ സേവനം ആവശ്യപ്പെട്ടത്.
ഇതു സംബന്ധിച്ച് നെതര്‍ലന്‍ഡ് എംബസി അധികൃതരുമായി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു.
കലക്ടര്‍ വീണ എന്‍. മാധവന്‍, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എ ജോഷി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."