HOME
DETAILS
MAL
മദര്‍തെരേസ അവാര്‍ഡ് ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്
backup
November 23 2016 | 05:11 AM
മുംബൈ: ഈ വര്‍ഷത്തെ സാമൂഹിക നീതിക്കായുള്ള മദര്‍ തെരേസ ഇന്റര്‍ നാഷനല്‍ അവാര്‍ഡ് ധാക്കയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫറസ് അയാസ് ഹുസൈന്. ധാക്കയിലെ ഹോളി കഫേയില്‍ ബന്ദിയാക്കപ്പെട്ട ഇദ്ദേഹത്തെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു.
മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ മരണാനന്തര ബഹുമതിയായി അവാര്‍ഡ് നല്‍കാനാണ് സംഘാടകര്‍ തീരുമാനിച്ചത്. ഫറസിന്റെ മാതാപിതാക്കള്‍ക്ക് ഹാര്‍മണി ഫൗണ്ടേഷന് പ്രസിഡന്റ് അബ്രഹാം മത്തായി അവാര്‍ഡ് നല്‍കും.
ഈ വര്‍ഷം ജൂലൈ ഒന്നിനാണ് ധാക്കയില്‍ ഭീകരാക്രമണം നടന്നത്. വിദേശത്തു നിന്നും വന്ന തന്റെ സുഹൃത്തുക്കളെ ഉപേക്ഷിക്കാന്‍ തയാറാകാതെ തീവ്രവാദികളുടെ ഭീഷണി വകവെക്കാതെ ധീരമായി നിലകൊണ്ട യുവാവായിരുന്നു ഫറസ് എന്ന് അവാര്‍ഡ് പ്രഖ്യാപിച്ച് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."