കൂത്ത്പറമ്പ് വെടിവെപ്പ്: സഖാവ് പുഷ്പന് 8000 രൂപ പെന്ഷന് സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം:. കൂത്ത്പറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന സഖാവ് പുഷ്പന് പ്രതിമാസം 8000 രൂപ പെന്ഷന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
1994 നവംബര്‍ 25 നാണ് കൂത്ത്പറമ്പില്‍ പൊലിസ് വെടിവെപ്പുണ്ടായത്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മന്ത്രി എം.വി രാഘവനെ തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് പൊലിസ് വെടിവെപ്പുണ്ടായത്.
പുഷ്പന് അഞ്ച് ലക്ഷം രൂപയും വീല്‍ചെയറും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്റ്റാറ്റിയൂട്ടറി കമീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതല്‍ വിരമിക്കല്‍ ആനുകൂല്യം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2006 ജനുവരി ഒന്നിനോ അതിനു ശേഷമോ നിയമിതരായവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്.
മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്ഷന്, കുടുംബ പെന്ഷന് എന്നിവ ഇവര്‍ക്ക് ബാധകമല്ല.
2 മുതല്‍ 3 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 7,000 രൂപയും, 3 മുതല്‍ 4 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 8,000 രൂപയും, 4 മുതല്‍ 5 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 9,000 രൂപയും, 5 മുതല്‍ 6 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 10,000 രൂപയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."