HOME
DETAILS
MAL
മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു
backup
November 23 2016 | 20:11 PM
കൊച്ചി: കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ഉള്‍പ്പെടെ നാലു സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂള്‍, മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍, തൃശൂര്‍ കിരാലൂര്‍ പി.എം.എല്‍.പി സ്കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത മറ്റു സ്കൂളുകള്‍. ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ അനുമതി ലഭിച്ച സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരേ മാനേജ്മെന്റുകള്‍ നല്കിയ ഹരജികള്‍ തള്ളിയാണ് ഹൈക്കോടതി നടപടി.
ഇതിന് സര്‍ക്കാരിന് അധികാരമില്ലെന്ന് മാനേജ്മെന്റുകള്‍ വാദിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്കൂളുകള്‍ ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നടപടി ഹൈക്കോടതി ശരിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."