വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു
വടകര: വീട് കുത്തിതുറന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണം കൊള്ളയടിച്ചു. ഒഞ്ചിയം നെല്ലാച്ചേരി പരേതനായ ചാക്കീരിമീത്തല്‍ അശോകന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ പിന്നിലുള്ള ഗ്രില്‍സ് പൊളിച്ച മോഷ്ടാക്കള്‍ മുകളിലത്തെ നിലയില്‍ ഉറങ്ങികിടക്കുകയായിരുന്ന അശോകന്റെ ഭാര്യ രമയെയും രണ്ടു പെണ്‍മക്കളെയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു. കള്ളന്‍മാരെ കണ്ട് ബഹളംവച്ച രമയുടെ മകളെ മോഷ്ടാക്കള്‍ മുഖത്ത് മര്‍ദിക്കുകയും ചെയ്തു. രമയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്്. 25 വയസ് തോന്നിക്കുന്ന മൂന്ന് യുവാക്കളാണ് മോഷണസംഘത്തിലുണ്ടായിരുന്നതെന്ന് രമ പറഞ്ഞു. ഇവര്‍ കറുത്ത തുണികൊണ്ട് മുഖം മൂടിയിരുന്നു. രമയുടെ വീട്ടില്‍ മോഷണം നടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് സമീപത്തെ മീത്തലെ പുറവില്‍ ദിനേശന്റെ വീട്ടിലും മോഷണം നടന്നിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ പഴയപാത്രത്തില്‍ സൂക്ഷിച്ചിരുന്ന റോള്‍ഡ്‌ഗോള്‍ഡ് ആഭരണം സ്വര്‍ണമാണെന്ന് കരുതി കൊണ്ടുപോയി. മോഷണത്തിനിടെ ദിനേശന്‍ ഉണര്‍ന്നതോടെയാണ് ഇവിടെനിന്നും മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. അടുത്തമാസം വിവാഹം നടക്കുന്ന വീടാണ് ദിനേശന്റെത്. വിരലടയാള വിദഗ്ധരും ഡോഗ് സ്്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എടച്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."