എസ്.കെ.എസ്.എസ്.എഫ് ആന്‍ഡമാന്‍ സമ്മേളനം സമാപിച്ചു
അന്തമാന്‍ (വിമ്പര്‍ ലിഗഞ്ച്): ആന്‍ഡമാന്‍ ദ്വീപില്‍ സമസ്തയുടെ സംഘശക്തി വിളിച്ചോതി എസ്.കെ.എസ്.എസ്.എഫ് ആന്‍ഡമാന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്രിദിന മഹാസമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സമസ്തയുടെ കീഴിലുള്ള മഹല്ല്, മദ്‌റസ സ്ഥാപന ഭാരവാഹികളുടെയും പണ്ഡിതരുടേയും പൗര പ്രമുഖരുടേയും കാര്‍മികത്വത്തിലായിരുന്നു ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളന പരിപാടികള്‍ നടന്നത്.
കേരളത്തില്‍ നിന്നെത്തിയ നേതാക്കളെ പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളത്തില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരിച്ച് ജാഥയായിട്ടാണ് സമ്മേളന നഗരിയിലെത്തിച്ചത്.
സമ്മേളനം എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആന്‍ഡമാന്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സുലൈമാന്‍ ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, എ.കെ ആലിപ്പറമ്പ്, ശമീര്‍ ദാരിമി കൊല്ലം, യു.പി മുഹമ്മദലി അല്‍ ഖാസിമി സംസാരിച്ചു.
ആന്‍ഡമാന്‍ സുന്നി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, ജനറല്‍ സെക്രട്ടറി വി.എം സൈനുദ്ദീന്‍ ഹാജി, ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുസലാം ദാരിമി, അബ്ദുസ്സമദ് ഫൈസി, ഖാലിദ് വിമ്പര്‍ ലിഗഞ്ച്, എം.ടി ഹുസൈന്‍, റഫീഖ് ഖാസിമി, പി. നസറുദ്ദീന്‍ സ്റ്റുവര്‍ട്ട് ഗഞ്ച്, ടി. ഹുസൈന്‍, വാഹിദ് സമാന്‍ ഫൈസി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു.
സെളൈ ആന്‍ഡമാന്‍ കമ്മിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ആശുപത്രികള്‍ക്കുള്ള സൗജന്യ വീല്‍ ചെയറിന്റെ വിതരണോദ്ഘാടനം ഡോ. സുലൈമാന് നല്‍കികൊണ്ട് സത്താര്‍ പന്തലൂരും നിര്‍വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍, സെളൈ എന്നിവയുടെ സംസ്ഥാന കണ്‍വന്‍ഷനും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."