പന്നി ശല്യം: പരിഹാരവുമായി എടയൂര്‍ കൃഷിഭവന്‍
വളാഞ്ചേരി: എടയൂരിലെ കര്‍ഷകര്‍ക്ക് ഇനി കാട്ടുപ്പന്നിയെ പേടിക്കാതെ കൃഷിചെയ്യാം. കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന കാട്ടുപ്പന്നികളുടെ ശല്യം അകറ്റാന്‍ എടയൂര്‍ കൃഷിഭവന്‍ ആത്മ പദ്ധതി പ്രദര്‍ശന തോട്ടമായി പരിചയപ്പെടുത്തുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ബോ-റെപ്പ് എന്ന മരുന്ന് ഉപയോഗിച്ചാണ് കാട്ടുപന്നികളെ പ്രതിരോധിക്കുന്നത്.
ഒരേക്കര്‍ സ്ഥലത്ത് രണ്ടുകിലോ മരുന്ന് മാത്രം ഉപയോഗിച്ച് ഫലപ്രദമായി പന്നികളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇതിന്റ പ്രത്യേകത.
ഇരുപത്തഞ്ച് ഗ്രാം വീതം തുണിക്കീഴില്‍ കെട്ടിത്തൂക്കിയാണ് ഇതുപയോഗിക്കുന്നത്. വടക്കുംപുറം ഒന്നാം വാര്‍ഡില്‍ സി.പി മൊയ്തുട്ടി എന്ന കര്‍ഷകന്റെ കൃഷിയിടത്തിലാണ് പരീക്ഷണാര്‍ത്ഥം മരുന്ന് ഉപയോഗിച്ചത്.
ഇതിനു ശേഷം പന്നി ശല്യം ഉണ്ടായിട്ടില്ലെന്ന് കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. മരുന്ന് ആവശ്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."