മന്ത്രിസഭയിലേക്ക് മലപ്പുറത്തുനിന്ന് കെ.ടി ജലീല്‍ മാത്രം
മലപ്പുറം: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിസഭയില്‍ മലപ്പുറത്തുനിന്ന് കെടി ജലീല്‍ മാത്രം. മലബാറില്‍ നിന്ന് രണ്ട് മുസ്്‌ലിം പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക്് പരിഗണിക്കുമ്പോള്‍ നറുക്ക് വീഴുക വി.കെ.സി മമ്മദ് കോയക്കും ജലീലിനുമായിരിക്കും. പതിനാറ് മണ്ഡലങ്ങളുള്ള ജില്ലയില്‍ എല്‍.ഡി.എഫിന് നാല് സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിടത്തും സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. പി ശ്രീരാമകൃഷണന്‍ മാത്രമാണ് പാര്‍ട്ടി ചിഹനത്തില്‍ മത്സരിച്ച് ജയച്ചുകയറിയത്. രണ്ടാം തവണയും നിയമസഭയിലെത്തുന്ന പി. ശ്രീരാമകൃഷണന്റെ പേര് ജില്ലയില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് കേള്‍ക്കുന്നവരില്‍ സജീവമാണ്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ പട്ടികക്കുമുമ്പില്‍ ശ്രീരാമകൃഷ്ണന്‍ പരിഗണിക്കപ്പെടാനിടയില്ല.
അതേസമയം കഴിഞ്ഞ മന്ത്രിസഭയില്‍ ജില്ലയില്‍ നിന്ന് അഞ്ചുപേരാണുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍നിന്ന് ആര്യാടന്‍ മുഹമ്മദ്, അനില്‍കുമാര്‍, മുസ്‌ലിം ലീഗില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി. ജില്ലയില്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് രണ്ടുപേരെയും പരിഗണിച്ചപ്പോള്‍ രണ്ട് സീറ്റ് പിടിച്ചടക്കിയതടക്കം നാല് സീറ്റുള്ള മുന്നണി രണ്ട് പേരെയെങ്കിലും ജില്ലയില്‍നിന്ന് പരിഗണിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് ഫലം കണ്ടാല്‍ പി. ശ്രീരാമകൃഷണന് നറുക്ക് വീഴും.
മന്ത്രിസ്ഥാനം ഉറപ്പുള്ള വി.കെ.സി മമ്മദ്‌കോയ മുതിര്‍ന്ന സി പി എം നേതാവും നിലവില്‍ കോഴിക്കോട് മേയറുമാണ്. 2001ലും ബേപ്പൂരില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്്. 1979ല്‍ പഞ്ചായത്ത് പ്രസിഡന്റായ വി.കെ.സി 1990ല്‍ ജില്ലാ കൗണ്‍സിലിലേക്കും 1995ലും 2000ലും ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടുതന്നെ മലബാറില്‍ നിന്ന് വി.കെ.സിയെ മാറ്റിനിര്‍ത്താനാവില്ല.
ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ജൈത്രയാത്ര തുടങ്ങിയ ജലീല്‍ ഇത് മൂന്നാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇടത് സഹയാത്രികനായ ജലീല്‍ സ്വതന്ത്രനായാണ് മൂന്ന് തവണയും മത്സരിച്ചു ജയിച്ചത്. പിണറായി വിജയന്‍ നയിച്ച കേരള യാത്രയില്‍ സ്ഥിരാംഗമായിരുന്ന ജലീല്‍ പിണറായി വിജയന്റെ അടുപ്പക്കാരിലൊരാളായാണ് അറിയപ്പെടുന്നത്. ഈ ഘടകങ്ങളെല്ലാം ജലീലിന് തുണയാകും.
പുതിയ സാഹചര്യത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി മുസ്‌ലിം മന്ത്രിമാരുടെ എണ്ണം കൂട്ടുകയാണെങ്കില്‍ തൃശൂരില്‍ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.സി മൊയ്തീനും മന്ത്രിസഭയിലെത്തും. മുഖ്യമന്ത്രിയുള്‍പ്പെടെ പരമാവധി 21 പേര്‍ക്കുവരെ അടുത്ത മന്ത്രിസഭയില്‍ അംഗമാകാം. എന്നാല്‍ സി.പി.എമ്മിന് ചെറിയ മന്ത്രിസഭയോടാണ് താല്‍പ്പര്യം. പരമാവധി 16 പേര്‍. അങ്ങിനെവന്നാല്‍ മസ്്‌ലിം മന്ത്രിമാരുടെ എണ്ണം രണ്ടായി ചുരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."