HOME
DETAILS
MAL
പൊലിസ് സ്റ്റേഷനിലെ മര്‍ദനം; ശക്തമായ നടപടി വേണമെന്നു സി.പി.എം
backup
December 01 2016 | 22:12 PM
കാസര്‍കോട്: പെരുമ്പള ബെണ്ടിച്ചാല്‍ സ്വദേശികളായ യുവാക്കളെ കാസര്‍കോട് പൊലിസ് കണ്ട്രോള് റൂമില്‍ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നു സിപി.എം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന് ആവശ്യപ്പെട്ടു. ലോക്കപ്പില്‍ മര്‍ദനവും മൂന്നാംമുറയും അനുവദിക്കില്ലെന്നും അത്തരം പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണ്. ഇതൊക്കെ മാനിക്കാതെയുള്ള ചില പൊലിസുകാരുടെ നിലപാട് അംഗീകരിക്കാനാവില്ല.
സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവാത്ത ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നു കെ.പി സതീഷ്ചന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."