HOME
DETAILS
MAL
ക്വാറി ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്നു സുപ്രിംകോടതി
backup
December 02 2016 | 07:12 AM
ന്യൂഡല്‍ഹി: ക്വാറി കേസില്‍ ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാറിനും തിരിച്ചടി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്കാന് പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രിംകോടതി. ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
പരിസ്ഥിതി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും റോഡുകള്‍ മുഴുവന്‍ ക്വാറികളായാല്‍ ആഘാതം ചെറുതാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിന് അനുമതി നല്കിയാല് നാളെ ഹരിയാനയും ഉത്തര്‍പ്രദേശുമെല്ലാം ക്വാറികള്‍ക്കനുകൂലമായ നിലപാടെടുത്തേക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."