ഉംറ തീര്‍ഥാടനത്തിനുള്ള ഫീസില്‍ സഊദി ഭേദഗതി വരുത്തി
ജിദ്ദ: ഉംറ തീര്‍ഥാടകരില്‍നിന്ന് ഈടാക്കുന്ന ഫീസില്‍ സഊദി ഭേദഗതി വരുത്തി. നിയമം ഈ വര്‍ഷം മുതല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്കു മാത്രമേ ബാധകമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉംറ നിര്‍വഹിച്ച വിദേശികള്‍ വീണ്ടും ഉംറ നിര്‍വഹിക്കുകയാണെങ്കില്‍ രണ്ടായിരം സഊദി റിയാല്‍ ഫീ നല്‍കണം എന്ന നിയമം രണ്ടുമാസം മുന്‍പാണു പ്രാബല്യത്തില്‍ വന്നത്.
ഈ നിയമത്തില്‍ ചെറിയ ഭേദഗതി വരുത്തിയതായാണു പുതിയ റിപ്പോര്‍ട്ട്. ഉംറ സര്‍വിസ് ഏജന്‍സികള്‍ക്കു ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ ഹിജ്‌റ വര്‍ഷം മുതല്‍, അതായത് കഴിഞ്ഞ ഒക്ടോബര്‍ മൂന്നു മുതല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്കു മാത്രമേ ഫീ ബാധകമാകുകയുള്ളൂ.
ഒക്ടോബര്‍ മൂന്നിനു മുന്‍പ് ഉംറ നിര്‍വഹിച്ചവര്‍ ഇപ്പോള്‍ വീണ്ടും ഉംറ നിര്‍വഹിക്കുകയാണെങ്കില്‍ ഫീ ഈടാക്കില്ല. 2016 ഒക്ടോബര്‍ മൂന്നിനു ശേഷം നിര്‍വഹിക്കുന്ന ആവര്‍ത്തിച്ചുള്ള എല്ലാ ഉംറകള്‍ക്കും വിദേശ തീര്‍ഥാടകര്‍ 2,000 റിയാല്‍ ഫീയടയ്ക്കണം.
ആദ്യത്തെ തവണ ഉംറ നിര്‍വഹിക്കുന്നവരില്‍നിന്ന് ഫീ ഈടാക്കില്ല. ഇതു സംബന്ധമായ അറിയിപ്പ് ഉംറ സര്‍വിസ് ഏജന്‍സികള്‍ക്കു ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നേരത്തെ ഉംറ നിര്‍വഹിച്ച പലരും പുതിയ ഫീ ഈടാക്കിത്തുടങ്ങിയതോടെ ഉംറ യാത്ര റദ്ദാക്കിയിരുന്നു. നിയമത്തില്‍ ഇളവ് അനുവദിച്ചത് ഈ തീര്‍ഥാടകര്‍ക്ക് അനുഗ്രഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."