HOME
DETAILS

കണ്ണീരോടെ നമിക്കുന്നൂ.., ആ മാതൃമനസ്സിനെ

  
backup
December 04 2016 | 00:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82-%e0%b4%86

മാതാവിനെ ദേഹോപദ്രവം ചെയ്ത മകളെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്ത വാര്‍ത്തയുടെ ഉള്ളിലൊരിടത്തുണ്ടായിരുന്ന ആ വരികള്‍ക്കു വികാരത്തിന്റെ നിറച്ചാര്‍ത്തില്ലായിരുന്നു. വാര്‍ത്തയോടൊപ്പം എഴുതിയ ഒരു പരാമര്‍ശം മാത്രം. എങ്കിലും ആ വരി വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിഞ്ഞുപോയി. മനസ്സില്‍ വല്ലാത്തൊരു നൊമ്പരം.
ആ വരികള്‍ ഇങ്ങനെയായിരുന്നു: 'എന്നാല്‍, താന്‍ മകളുടെ വീട്ടില്‍ സുരക്ഷിതയാണെന്നും മകള്‍ തന്നെ മര്‍ദിച്ചിട്ടില്ലെന്നും കാര്‍ത്ത്യായനിയമ്മ പൊലിസിനോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു.'
പ്രത്യക്ഷത്തില്‍ ഇതിലൊരു പ്രത്യേകതയുമില്ല. അമ്മയെ മര്‍ദിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പയ്യന്നൂര്‍ മാവിച്ചേരിയിലെ കെ.വി ചന്ദ്രമതിക്കും ഭര്‍ത്താവ് രവീന്ദ്രനും ആശ്വസിക്കാവുന്ന പരാമര്‍ശം. ആരോപിക്കപ്പെടുന്ന കുറ്റം ശരിയല്ലെന്നു പീഡനത്തിനിരയായെന്നു പറയപ്പെടുന്ന മാതാവ് സ്വമേധയാ പൊലിസിനോടും മാധ്യമങ്ങളോടും പറഞ്ഞിരിക്കുന്നു. അതില്‍ മറ്റുള്ളവര്‍ കണ്ണീരണിയേണ്ട കാര്യമെന്ത് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം.
പക്ഷേ, അയല്‍വാസികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ആ ദൃശ്യം നമ്മളെല്ലാം ചാനലിലൂടെ കണ്ടതാണ്. ഇരുകൈകളും ചുമരില്‍ കുത്തിനിര്‍ത്തിച്ച് കൈകൊണ്ടും ചൂലുകൊണ്ടും തലങ്ങും വിലങ്ങും തല്ലുന്നത് എത്രപേര്‍ക്കു ഹൃദയമിടിപ്പോടെയല്ലാതെ കണ്ടുനില്‍ക്കാന്‍ കഴിഞ്ഞുവെന്നറിയില്ല.
ആണ്‍മക്കളിലൊരാള്‍ മൊബൈല്‍ ദൃശ്യമടക്കം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതനുസരിച്ചു ഭീകരമായ പീഡനമാണു മാവിച്ചേരിയിലെ കാര്‍ത്ത്യായനിയമ്മയെന്ന വയോധികയ്ക്ക് ഏല്‍ക്കേണ്ടിവന്നത്. കൈകൊണ്ടും ചൂലുകൊണ്ടും തുടര്‍ച്ചയായി മര്‍ദിക്കുകയും ചീത്തവിളിക്കുകയും പിടിച്ചുവലിച്ചു പുറത്താക്കുകയും ചെയ്തുവെന്നാണു പരാതി. സ്വത്തുതട്ടിയെടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മാതാവിനെ കാണാന്‍ തന്നെയും സഹോദരനെയും അനുവദിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.
പരാതിയിലെ സത്യാസത്യങ്ങളെന്തെന്നു നമുക്കറിയില്ല. എങ്കിലും ദൃശ്യത്തില്‍ കാണുന്നതു വിശ്വസിച്ചാല്‍ അക്ഷന്തവ്യമാണ് ആ അപരാധം. പത്തുമാസം ഗര്‍ഭപാത്രത്തില്‍ ചുമന്നു നൊന്തുപെറ്റ മാതാവിനെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. അതും ഏതവസ്ഥയില്‍. പ്രായാധിക്യവും മറവിരോഗവും മൂലം ശാരീരികമായും മാനസികമായും അവശതയിലായിരുന്നു അവര്‍.
കിടക്കയില്‍ മൂത്രമൊഴിച്ചുപോയി എന്നതാണ് ഉപദ്രവിക്കാന്‍ കാരണമായി പറയുന്നത്. കൈക്കുഞ്ഞ് തന്റെ ദേഹത്തു മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ മാതാവിന്റെ മുഖത്തു വിരിയുന്ന ഭാവം ശ്രദ്ധിച്ചിട്ടുണ്ടോ. അഭിമാനത്തോടെയായിരിക്കും അവര്‍ പ്രതികരിക്കുക. ശാസനയെന്നു തോന്നാവുന്ന വാക്കുകളില്‍ പ്രതികരിക്കുമ്പോള്‍പ്പോലും ആ മുഖത്തും വാക്കിലും വാത്സല്യം നിറഞ്ഞൊഴുകുന്നതു കാണാം. അതാണു മാതൃത്വത്തിന്റെ മഹനീയത.
അത്തരത്തിലുള്ള മാതാവിനു പ്രായവും ശാരീരികാവശതയുമുണ്ടാകുമ്പോള്‍ മക്കളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തായിരിക്കും. ഇത്തിരി കാരുണ്യവും സ്‌നേഹവും തന്നെയായിരിക്കും; തന്നെ പരിചരിക്കുമെന്ന പ്രതീക്ഷയും. കാര്‍ത്ത്യായനിയമ്മ കിടക്കയില്‍ മൂത്രമൊഴിച്ചതു മനഃപൂര്‍വമല്ലെന്ന് ആര്‍ക്കുമറിയാം. മറവിരോഗത്തിന് അടിപ്പെട്ടവര്‍ക്കു മനസ്സും ശരീരവും നിയന്ത്രിക്കാനാവില്ലല്ലോ. അതു മനസിലാക്കേണ്ടതു മക്കള്‍ തന്നെയല്ലേ.
കാര്‍ത്ത്യായനി അമ്മയെ ഉപദ്രവിച്ച കേസില്‍ മകള്‍ ചന്ദ്രമതിയെയും ഭര്‍ത്താവ് രവീന്ദ്രനെയും ഗാര്‍ഹികപീഡന നി രോധനനിയമപ്രകാരം പയ്യന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കുകയും ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിക്കും ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ക്കും ഉത്തരവു നല്‍കിയിട്ടുണ്ട് എന്നതാണ്.
ഉപദ്രവിച്ചതു ശരിയാണെന്നു തെളിഞ്ഞാല്‍ അതു ചെയ്ത മകള്‍ക്കും മരുമകനുമെതിരേ മാത്രമല്ല മറ്റു രണ്ടു മക്കള്‍ക്കുമെതിരേ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമവും ഗാര്‍ഹികപീഡന നിരോധന നിയമവും അനുസരിച്ചു കേസെടുക്കുമെന്നുകൂടി ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും കേരളത്തിലും ഇന്ത്യയിലും ലോകത്തെവിടെയും മാതാപിതാക്കള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുക തന്നെ വേണം.
കാര്‍ത്ത്യായനിയമ്മയ്ക്കു മാത്രം അനുഭവിക്കേണ്ടി വന്ന ദുരനുഭവമല്ല ഇത്. വിശപ്പും ദാഹവും മറന്ന്, ജീവിതസുഖങ്ങളെല്ലാം മാറ്റിവച്ച് ഏറെ പ്രതീക്ഷയോടെ പോറ്റിവളര്‍ത്തിയ മക്കളില്‍നിന്നു തിക്തമായ പെരുമാറ്റവും ക്രൂരതകളും ഏറ്റുവാങ്ങേണ്ടിവന്ന എത്രയെത്ര മാതാപിതാക്കള്‍, മക്കളാല്‍ കൊല്ലപ്പെടുന്നവരെത്ര! തങ്ങള്‍ ചോരനീരാക്കിയുണ്ടാക്കിയ വീട്ടില്‍നിന്നു പടിയിറക്കിവിടപ്പെടുന്ന എത്രയെത്ര ദുരിതജീവിതങ്ങള്‍.
അവര്‍ക്കുവേണ്ടി പോരാടാന്‍ രംഗത്തിറങ്ങുന്നത് ഫാറൂഖ് ഇരിക്കൂറിനെപ്പോലെ അപൂര്‍വം ചിലര്‍മാത്രം. മാതാപിതാക്കളെ തെരുവിലേയ്‌ക്കോ വൃദ്ധസദനത്തിലേയ്‌ക്കോ നടതള്ളുന്ന മക്കളില്‍നിന്നു നിര്‍ബന്ധമായും സംരക്ഷണച്ചെലവ് ഈടാക്കണമെന്ന ആവശ്യവുമായി ഫാറൂഖ് ഇരിക്കൂര്‍ മുട്ടാത്ത വാതിലുകളില്ല. അങ്ങനെ ചെയ്താല്‍ മക്കള്‍ മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുമെന്നാണു ഫാറൂഖിന്റെ പക്ഷം. എന്നാല്‍, ഇതിനു സാമൂഹ്യക്ഷേമ വകുപ്പു നല്‍കിയത് വിചിത്രമായ മറുപടിയാണ്. അതു നടതള്ളലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമത്രേ.
അതവിടെ നില്‍ക്കട്ടെ, വീണ്ടും ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ വരിയിലേയ്ക്കു വരാം. തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നു ബോധ്യമുണ്ടായിട്ടും കാര്‍ത്ത്യായനിയമ്മയുടെ മനസ് മകളെയും മകനെയും ശിക്ഷിക്കണമെന്ന നിലപാടല്ല എടുത്തത്. മകള്‍ തന്നെ ഉപദ്രവിച്ചിട്ടേയില്ലെന്നാണ് ഈ മാതാവു പറഞ്ഞത്.
അതാണ് മാതൃമനസ്സ്. മറവിരോഗത്തിനുപോലും ആ മനസ്സിന്റെ ആര്‍ദ്രത അലിയിച്ചു കളയാനാകില്ല. കണ്ണീരോടെയല്ലാതെ വായിക്കാതിരിക്കാനും നമിക്കാതിരിക്കാനും കഴിയുമോ ആ മനസ്സിന്റെ മഹത്വത്തെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago