ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
താമരശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, സാമൂഹ്യ സുരക്ഷാ മിഷന്‍, സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓണ്‍ ഡിസബിലിറ്റീസ്, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ താമരശേരിയില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 260ഓളം സംസാര-കേള്‍വി-കാഴ്ച-അസ്ഥി-മാനസിക വൈകല്യമുള്ള കുട്ടികളും യുവതീ യുവാക്കളുമടക്കമുള്ളവര്‍ ക്യാംപില്‍ പങ്കെടുത്തു. ഇ.എന്‍.ടി, ഓര്‍ത്തോ, സൈക്ക്യാട്രി, ഒപ്ത്താല്‍മോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും കംപ്യൂട്ടറൈസ്ഡ് ഐഡന്റിറ്റി കാര്‍ഡും വിതരണം ചെയ്തു.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഏളി ഇന്റര്‍വന്‍ഷന്‍ സെന്ററിലെ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്യാട്രി വിദഗ്ധര്‍ ഭിന്നശേഷിയുള്ള കുട്ടികളെ പരിശോധിക്കുകയും രക്ഷിതാക്കള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. അല്‍സലാമ കണ്ണാശുപത്രിയുടെ സൗജന്യ കണ്ണ് പരിശോധനാ ക്യാംപും നടന്നു.
ഭിന്നശേഷി ദിനാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ ഉദ്ഘാടനം ചെയ്തു. താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി അധ്യക്ഷയായി. എസ്.ഐ.ഡി ജില്ലാ കോഡിനേറ്റര്‍ ജിഷോ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി ഉസ്സയിന്‍, മൈമൂന ഹംസ, ഏലിയാമ്മ ജോര്‍ജ്, അഗസ്റ്റി പല്ലാട്ട്, റംല കുഞ്ഞി, ബീന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ എ.പി മുസ്തഫ, സി.ഡി.പി.ഒ എ.ടി സുബൈദ, കെ.പി നഫീസ സംസാരിച്ചു.
വൈകിട്ടു നടന്ന സെമിനാറില്‍ കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് റീജ്യനല്‍ ഓഫിസര്‍ കെ.എല്‍ ആഗന്‍സ്, സൈക്കോളജിസ്റ്റ് എം. റാഫിയ, കോഡിനേറ്റര്‍ ജിഷോ ജയിംസ്, പ്രസ്‌ഫോറം സെക്രട്ടറി ഉസ്മാന്‍ പി. ചെമ്പ്ര, കെ.എസ്.എസ്.എം കോഡിനേറ്റര്‍ വി. നമൃത, എന്‍.കെ ദിലീഷ്, ഏളി ഇന്റര്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ ടി. അജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."