HOME
DETAILS

നിരവധി കേസുകളിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

  
backup
December 06, 2016 | 12:52 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് പ്രസിഡന്റ് സി.എച്ച് ഹംസയെ പേര് ചോദിച്ച് മര്‍ദിച്ച് അവശനാക്കിയ കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വെള്ളിക്കോത്ത് വീണച്ചേരിയിലെ പി. ബിജു, ആലിങ്കാലിലെ കെ.വി സുരേഷ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ പി.വി ശിവദാസന്‍ ഉള്‍പ്പടെയുള്ള സംഘം അറസ്റ്റ് ചെയ്തത്. അജാനൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് പ്രസിഡന്റ് സി.എച്ച് ഹംസയെ പേര് ചോദിച്ച് മര്‍ദിച്ച് അവശാനാക്കുകയും 13500 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിനു പുറമേ മറ്റു ചില കേസുകളിലും ഇവര്‍ പ്രതികളാണ്. ബി.ജെ.പി അനുഭാവി സുലോചനയുടെ വെള്ളിക്കോത്തെ ടൈലറിങ് ഷോപ്പിന് തീയിട്ട കേസിലും വെള്ളിക്കോത്തെ വിജയന്റെ തക്ഷശില ചിത്ര പഠന കേന്ദ്രവും അഗ്‌നിക്കിരയാക്കിയ കേസിലും ഇരുവരും പ്രതികളാണ്. ഈ കേസുകളില്‍ ചോദ്യം ചെയ്ത സമയത്താണ് ഇരുവരും പല ആക്രമ കേസുകളിലും പ്രതികളായിരുന്നുവെന്ന കാര്യം പൊലിസിനോട് പറഞ്ഞതെന്നാണ് സൂചന. ഹംസയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നിയമസഭാ വോട്ടണ്ണല്‍ ദിവസമാണ് ബി.ജെ.പി അനുഭാവി സുലോചനയുടെ തയ്യല്‍ കട അഗ്‌നിക്കിരയാക്കിയത്.സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങളും അന്ന് കത്തിനശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  24 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  24 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  24 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  24 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  24 days ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  24 days ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  24 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  24 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  24 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  24 days ago