സര്‍ക്കാരിന് 50,000 കോടി രൂപയുടെ നേട്ടമുïാകുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്
മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച ശേഷം 13 ലക്ഷം കോടി രൂപ ഇന്ത്യന്‍ ബാങ്കുകളിലേക്കു തിരിച്ചെത്തുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. എസ്.ബി.ഐയുടെ എക്‌ണോമിക് റിസര്‍ച്ച് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് ഈ വിവരം.
നോട്ട് നിരോധനം നിലവില്‍വന്ന നവംബര്‍ എട്ടിനു മുന്‍പു പ്രചാരത്തിലുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ആകെ കറന്‍സി മൂല്യം 15.5 ലക്ഷം കോടി ആയിരുന്നു. ഇതില്‍ 13 ലക്ഷം കോടി ബാങ്കുകളിലേക്കു തിരിച്ചെത്തും. രïര ലക്ഷം കോടി രൂപ തിരികെ ലഭിക്കില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നര ലക്ഷം കോടി രൂപ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി തിരിച്ചുലഭിക്കാത്തതാണ്. ഇത്രയും തുക വ്യക്തികള്‍ പുറത്തുവിടില്ലെന്നും അവയെ കടബാധ്യത ഒഴിവാക്കുന്ന കൂട്ടത്തില്‍പെടുമെന്നും റിപ്പോര്‍ട്ടിലുï്. ഈ വിഷയത്തിലാണു സര്‍ക്കാരും എസ്.ബി.ഐയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേïതെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
വെളിപ്പെടുത്താത്ത വരുമാനങ്ങള്‍ സ്വയം പ്രഖ്യാപിക്കാനുള്ള പുതിയ സ്‌കീം പ്രകാരം ഒരു ലക്ഷം കോടി രൂപ ബാങ്കുകളിലേക്കു തിരിച്ചെത്തും. 50 ശതമാനത്തിനടുത്ത് ടാക്‌സ് നല്‍കി വെളിപ്പെടുത്താത്ത വരുമാനം സ്വയം പ്രഖ്യാപിക്കുന്ന ഈ സ്‌കീം വഴി 50,000 കോടി രൂപയുടെ നേട്ടം സര്‍ക്കാരിനുïാകും. ഈ തുക അടുത്ത വര്‍ഷത്തെ ബജറ്റില്‍ ക്ഷേമകാര്യങ്ങള്‍ക്കായി സര്‍ക്കാരിനു വകയിരുത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."