
ജയലളിതയുടെ അവസാനത്തെ പരിപാടിയും ആഗ്രഹവും
ചെന്നൈ: രോഗങ്ങള്‍ ആക്രമിച്ചു തുടങ്ങിയതോടെ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് ജയലളിത സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിരുന്നത്. രണ്ട് മണിക്കൂര്‍ മാത്രം ചെലവഴിച്ച് മടങ്ങുകയും ചെയ്യുമായിരുന്നു. പ്രധാന ഫയലുകള്‍ ഭൂരിഭാഗവും പോയസ് ഗാര്‍ഡനില്‍ വച്ചാണ് പരിശോധിച്ചിരുന്നത്.
മറ്റു ജില്ലകളിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍വഹിച്ചത്. ഏറ്റവും അവസാനമായി ജയലളിത പങ്കെടുത്ത ഔദ്യോഗിക പരിപാടി ചെന്നൈയിലെ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനമായിരുന്നു. കഴിഞ്ഞ മാസം 21ന് രാവിലെ ചെന്നൈ സെക്രട്ടേറിയറ്റിലിരുന്നാണ് എയര്‍പോര്‍ട്ടിനും ചിന്നമലയ്ക്കുമിടയിലെ മെട്രോ ട്രെയിന്‍ ജയലളിത ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടില്‍ പൂര്‍ണ മദ്യനിരോധനമായിരുന്നു ജയലളിതയുടെ ഏറ്റവും വലിയ ആഗ്രഹം. മുന്‍പ് ലോട്ടറി നിരോധിച്ചതു ജയലളിതയായിരുന്നു. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തു പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് ജയലളിത രണ്ട് തവണ തെരഞ്ഞെടുപ്പ് സമയത്തു പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ് മദ്യവില്പനയിലായതുകാരണം ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിഞ്ഞില്ല. മദ്യത്തിനെതിരേ നീങ്കള് നല്ലായിരിക്കണം എന്ന പേരില്‍ 1991 ല്‍ ജയലളിത നിഴല്‍കള്‍ രവി, ഭാനുപ്രിയ, മനോരമ, ചന്ദ്രശേഖര്‍ എന്നീ താരങ്ങളെ വച്ച് ബോധവല്‍ക്കരണ സിനിമയും നിര്‍മിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്സിയ നെര്‍വോസ'യെ
Health
• 12 days ago
ശസ്ത്രക്രിയക്കിടെ കുടല് മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
Kerala
• 12 days ago
'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം
International
• 12 days ago
പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി
Business
• 12 days ago
എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം
Kerala
• 13 days ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• 13 days ago
യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ
Kerala
• 13 days ago
റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്കി
International
• 13 days ago
കവര്‍ കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം
Kerala
• 13 days ago
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന് മരിച്ചു; അപകടം കളിക്കുന്നതിനിടെ
Kerala
• 13 days ago
റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 13 days ago
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
Kerala
• 13 days ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 13 days ago
സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും
Kerala
• 13 days ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 13 days ago
ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പെയ്നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം
uae
• 13 days ago
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി
Kerala
• 13 days ago
വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ
Kerala
• 13 days ago
മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര് മരിച്ചു, 13 പേര്‍ക്ക് പരുക്ക്
National
• 13 days ago
അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• 13 days ago
'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്
Kerala
• 13 days ago