രാജ്യത്ത് ഭൂരഹിതരുടെ എണ്ണം വര്‍ധിക്കുമെന്ന് സര്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് നാലിലൊരാള്‍ ഭൂ-ഭവന രഹിതരാകുമെന്ന് സര്‍വേ. ഇംഗ്ലണ്ട് കേന്ദ്രീകരിച്ചുള്ള യു.എസ് സര്‍വേ സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പലര്‍ക്കും തങ്ങളുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം തെളിയിക്കാനാകാത്തതാണ് ഇത്തരത്തിലൊരു ദുരന്തത്തിന് കാരണമാകുകയെന്നും സര്‍വേ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറുമാസം മുന്‍പു നടത്തിയ സര്‍വേയില്‍ ഓരോ പ്രദേശത്തും പത്തില്‍ ആറുപേരും തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്ന ആശങ്കയാണ് പങ്കുവച്ചത്.
ജനസംഖ്യാ വര്‍ധന സ്ഥലവും വീടും ഇല്ലാത്ത ജനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഗ്രാമങ്ങില്‍ പലതും നഗരവത്കരിച്ചുകൊണ്ടിരിക്കുന്നതും ഭൂരഹിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കും.
പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും 14,000ത്തോളം പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, പ.ബംഗാള്‍ അടക്കം 14 സംസ്ഥാനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."