ബാലപീഡനം കണ്ടുപിടിക്കാന്‍ അങ്കണവാടികളെ സജ്ജമാക്കും: ശിശു സംരക്ഷണ കമ്മിറ്റി
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ വീടിനുള്ളിലും പുറത്തും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ എത്രയും പെട്ടന്ന് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിനേയോ 1098 എന്ന നമ്പറിലോ അറിയിക്കാന്‍ അങ്കണവാടി പ്രവര്‍ത്തകരെ സജ്ജരാക്കുമെന്നു തിരുവനന്തപുരം ജില്ലാ തല ശിശു സംരക്ഷണ കമ്മിറ്റിയില്‍ കലക്ടര്‍ എസ്. വെങ്കിടെസപതി അറിയിച്ചു.
വെള്ളറടയില്‍ അച്ഛന്റെ മര്‍ദനം പേടിച്ച് കുട്ടി പൊത്തില്‍ ഒളിക്കുകയും നെയ്യാറ്റിന്‍കരയില്‍ ദിവസങ്ങളോളം രക്ഷിതാവിന്റെ മൃഗീയ പീഡന ത്തിനിരയായ കുട്ടിയെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ കമ്മിറ്റി ഈ തീരുമാനത്തില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയില്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ തയ്യാറാക്കി ഇടപെടല്‍ സാധ്യമാക്കുന്നത്തിനായുള്ള വള്‍നറബിലിറ്റി മാപ്പിങ് ഉടന്‍ നടപ്പാക്കാനും തീരുമാനമായി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അഡ്വ. ഷൈലജ ബീഗംഅധ്യക്ഷയായി. ജില്ലാ കലക്ടര്‍ വെങ്കിടെസപതി എസ്, സംസ്ഥാനബാലാവകാശ കമ്മിഷന് മെമ്പര്‍ ഫാ : ഫിലിപ്പ് പരക്കാട്ട്,ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സുബൈര്‍.കെ.കെ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."