റോഡ് വളവിലെ പൊലിസ് ചെക്കിങ്; മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു
കോതമംഗലം: പൊലിസിന്റെ വളവിലെ ചെക്കിങ് മൂലം രണ്ട് പേര്‍ ചികിത്സ തേടി. മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു ചെക്കിങ്ങില്‍ നിന്നും രക്ഷപെടാനായി വണ്ടി വെട്ടിച്ചതിനെ തുടര്‍ന്നാണ് തങ്കളം ബൈപാസില്‍ വണ്ടികള്‍ തമ്മില്‍ കൂട്ടി ഇടിച്ചത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് തങ്കളം ബൈപാസ് റോഡില്‍ ബിവറേജസിന് സമീപമുള്ള വളവിലാണ് ഇരകളെ കാത്ത് കോതമംഗലം പൊലിസ് ഒളിച്ചിരുന്നത്. പെട്ടെന്ന് വളവ് തിരിഞ്ഞ് വന്നപ്പോള്‍ പൊലിസിനെ കണ്ട് ഭയന്ന ബുള്ളറ്റ് യാത്രികന്‍ ബൈക്ക് വെട്ടിച്ചു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പുറകെ വന്ന ഇന്നോവയും വെട്ടിച്ച് മാറ്റി. ഇതോടെ ബാലന്‍സ് തെറ്റിയ ഇന്നോവ കാര്‍ കാല്‍നടയാത്രികനെ ഇടിച്ച് വീഴ്ത്തി. തൊട്ടടുത്ത വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ ബൈക്കില്‍ കയറി വിശ്രമിച്ചിരുന്ന തൃക്കാരിയൂര്‍ സ്വദേശിയേയും ഇടിച്ചിട്ടു.
നടുവിന് ഗുരുതരമായി പരുക്കേറ്റ തൃക്കാരിയൂര്‍ സ്വദേശിയേയും ദേഹമാസകലം മുറിവേറ്റ കാല്‍നടയാത്രികനായ തങ്കളം പുത്തയത്ത് കുഞ്ഞിനെയും പൊലിസ് ജീപ്പില്‍ ആശുപത്രിയിലാക്കി.
നഗരത്തിലെ അപകടകരമായ വളവുകളില്‍ വാഹന പരിശോധന ഒഴിവാക്കണമെന്ന് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതാണ്. വളവുകളിലെ പൊലിസ് ചെക്കിങ് മൂലം അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്നാണ് കഴിഞ്ഞ കാലയളവില്‍ ട്രാഫിക്ക് അഡ്വവൈസറി കമ്മിറ്റി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ട്രാഫിക് പൊലിസ് പരിശോധനക്കെതിരെ ജനരോഷം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."