HOME
DETAILS

വികസന സ്വപ്‌നം തുറന്ന്...

  
backup
May 21 2016 | 23:05 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

ജനങ്ങളുടെയും പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി വാഗ്ദാനങ്ങള്‍ നല്‍കിയ 11 എം.എല്‍.എമാര്‍ വിജയിച്ചു ജില്ലയില്‍ നിന്നു നിയമസഭയിലെത്തി. ഇനി വേണ്ടത് വാഗ്ദാനപാലനമാണ്. മണ്ഡലത്തില്‍ പ്രഥമ പരിഗണന നല്‍കി നടപ്പാക്കേണ്ട വികസന വിഷയങ്ങള്‍ നിയുക്ത എം.എല്‍.എമാര്‍ പങ്കുവയ്ക്കുന്നു.

വികസനത്തുടര്‍ച്ചക്ക്
മുഖ്യപരിഗണന

കെ.എം ഷാജി
(അഴീക്കോട്)
അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പാക്കിയ ജനപ്രിയ പദ്ധതികളുടെയും വലിയ വികസന പ്രവര്‍ത്തികളുടെയും തുടര്‍ച്ചക്കാണ് മുഖ്യപരിഗണന. അഴീക്കല്‍ തുറമുഖം വികസിപ്പിക്കുന്നതിന്റെ പ്രാഥമിക പദ്ധതികളെല്ലാം നടപ്പാക്കി കഴിഞ്ഞു. ഉത്തരമലബാറിലെ ഏറ്റവും വലിയ തുറമുഖമായി അഴീക്കലിനെ വികസിപ്പിക്കണം. റോഡുകളുടെയും മറ്റും തുടര്‍വികസനം സാധ്യമാക്കണം. ആര്‍ദ്രം പോലുള്ള ജീവകാരുണ്യ പദ്ധതികള്‍ തുടരും. വിദ്യാഭ്യാസ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കും. കൈത്തറി മേഖലയുടെ വികസനത്തിനായി അഴീക്കലില്‍ കൈത്തറി ഗ്രാമം സ്ഥാപിച്ചിട്ടുണ്ട്. കൈത്തറിയെ ലോകോത്തരമായി ഉയര്‍ത്താനാണ് അടുത്ത ശ്രമം.

തുടക്കം മുതല്‍ പരിസ്ഥിതി
സൗഹൃദ വികസനം

കടന്നപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍)
കണ്ണൂര്‍ മണ്ഡലത്തില്‍ പരിസ്ഥിതി സൗഹൃദ വികസനത്തിന് മുന്‍തൂക്കം നല്‍കും. കണ്ണൂരിലെ ഗതാഗതകുരുക്കിന് പരിഹാരമായി നിര്‍ദേശിച്ച ബൈപ്പാസ് റോഡുകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിനാണ് ആദ്യപരിഗണന. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ കണ്ണൂര്‍ മണ്ഡലത്തെ സമഗ്രമായി മാറ്റുവാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. കുടിവെള്ള പ്രശ്‌നത്തിനും ആരോഗ്യമേഖലയിലും വലിയ പദ്ധതികള്‍ ഉണ്ടാവേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്ന മുറക്ക് കണ്ണൂര്‍ മണ്ഡലവും മാറണം. ഇതിനായി പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും.

പയ്യന്നൂര്‍ താലൂക്ക്
മുഖ്യവിഷയം

സി കൃഷ്ണന്‍ (പയ്യന്നൂര്‍)
പയ്യന്നൂര്‍ താലൂക്ക് രൂപീകരണമാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്ന വിഷയം. പയ്യന്നൂരിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പയ്യന്നൂര്‍ താലൂക്ക്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അത് നടപ്പായില്ല. അടിയന്തിരമായി ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിക്കും. തരിശൂഭൂമിയില്‍ കൃഷി വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കും. കുടിവെള്ള വിതരണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. റോഡുകളുടെ വികസനത്തിനും സ്ത്രീകളുടെയും പിന്നാക്ക വിഭാഗത്തിന്റെയും ക്ഷേമത്തിനും നൂതന പദ്ധതികള്‍ നടപ്പാക്കും. പയ്യന്നൂര്‍ നഗരത്തിലെ റോഡുകളുടെ വികസനത്തിന് സാങ്കേതിക പ്രശ്‌നമാണ് തടസമായത്. ഈ റോഡുകളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും.

ആരോഗ്യ മേഖലക്ക്
മുന്‍ഗണന

ജയിംസ് മാത്യു
(തളിപ്പറമ്പ്)
വികസനം താഴെത്തട്ടില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും വികസനത്തിനായി ഫണ്ടെത്തിക്കും. രാഷ്ട്രീയം നോക്കാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും എത്തിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കേണ്ട ഉത്തരവാദിത്തം അതാത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ആരോഗ്യ, പരിസ്ഥിതി മേഖലകള്‍ക്കും ഗതാഗതത്തിനും മുന്‍തൂക്കം നല്‍കും. തനിക്ക് ലഭിച്ച ഭൂരിപക്ഷമായ 40617 വോട്ടിന് സമാനമായി അത്രയും വൃക്ഷത്തൈകള്‍ ജൂണ്‍ അഞ്ചിന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കും. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും മരുന്ന് സൗജന്യമായി നല്‍കും. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കും. തളിപ്പറമ്പിലെ റോഡ് വികസനം അന്തിമ ഘട്ടത്തിലാണ്. ഇതും സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

കണ്ണൂര്‍ വിമാനത്താവളം
ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും

ഇ.പി ജയരാജന്‍
മട്ടന്നൂര്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാക്കി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. വിമാനത്താവളം പണി ഉദ്ഘാടനം ചെയ്ത ഘട്ടത്തില്‍ തന്നെ വിമാനത്താവളത്തിന്റെ റണ്‍വെ 4000 മീറ്റര്‍ ആക്കുമെന്ന് പ്രഖ്യാപിച്ചതാണ്. അതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവില്ല. വിമാനത്താവളം മാത്രം ഉണ്ടായാല്‍ പോര. റോഡുകളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാവണം. അതിനായിരിക്കും മുന്‍തൂക്കം നല്‍കുക. മട്ടന്നൂരില്‍ സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുക, മട്ടന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയെ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തുക എന്നീ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്.

മുഴപ്പിലങ്ങാട് ബീച്ച്
വികസിപ്പിക്കും

പിണറായി വിജയന്‍ (ധര്‍മടം)
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് ഭാവനാപൂര്‍ണമായി വികസിപ്പിക്കും. ധര്‍മടം ബീച്ച് ടൂറിസം രണ്ടാംഘട്ട വി പുലീകരണപദ്ധതി നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് തരിശുരഹിത ധര്‍മടം പദ്ധതിക്കു രൂപംനല്‍കും. മമ്പറം, തട്ടാരി, ചാമ്പാട്, ചേക്കുപാലങ്ങള്‍ പുതുക്കിപ്പണിയും. മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും മെക്കാഡം ടാറിങ് നടത്തും. ചക്കരക്കല്ലില്‍ ഫയര്‍‌സ്റ്റേഷനും പിണറായിയില്‍ പുതിയ പൊലിസ് സ്റ്റേഷനും സ്ഥാ പിക്കും. മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യമൊരുക്കും.

കാര്‍ഷിക മേഖലയില്‍
വൈവിധ്യവല്‍ക്കരണം

കെ.സി ജോസഫ്
(ഇരിക്കൂര്‍)
കാര്‍ഷിക മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിലൂടെ ഇരിക്കൂറിന്റെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കാര്‍ഷിക മേഖല തകര്‍ന്നുകിടക്കുകയാണ്. നിവാര്യമായ വൈവിധ്യവല്‍ക്കരണത്തിലൂടെ അതിനെ മറികടക്കാന്‍ മണ്ഡലത്തിന് കഴിയണം. കര്‍ഷകര്‍ക്ക് വിളവിന് നല്ല വില കിട്ടാന്‍ വൈവിധ്യവല്‍ക്കരണം കൊണ്ട് സാധിക്കും. മലയോര റോഡുകളുടെ വികസനത്തിന്റെ തുടര്‍ച്ച നടപ്പാക്കും. നേരത്തെ വിദ്യാഭ്യാസ മേഖലയിലടക്കം ഉണ്ടാക്കിയ വികസന പ്രവര്‍ത്തികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കും. സമൂഹത്തിന്റെ പൊതു ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്യും.

കല്ല്യാശേരിയെ ജൈവകാര്‍ഷിക മണ്ഡലമാക്കും

ടി.വി രാജേഷ്
(കല്ല്യാശേരി)
കല്ല്യാശേരി മണ്ഡലത്തെ ജൈവകാര്‍ഷിക മണ്ഡലമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്ത്രീ സൗഹൃദമാക്കും. പൊതു ഇടങ്ങള്‍ മുഴുവന്‍ വൈഫെ സംവിധാനം കൊണ്ടുവരും. അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തി പൂര്‍ത്തിയാക്കി ഉടന്‍ ഉദ്ഘാടനം ചെയ്യും. പരിയാരം -പട്ടുവം-ധര്‍മ്മശാല റോഡില്‍ കോട്ടക്കീല്‍ പാലം പൂര്‍ത്തിയായതോടെ ഒരു ബൈപാസ് റോഡായി ഉപയോഗിക്കാന്‍ പറ്റും. ഇതിനുള്ള ശ്രമം തുടരും. കാര്‍ഷിക മേഖലയും വിദ്യാഭ്യാസ പദ്ധതികളും സാര്‍വത്രികമാക്കും.

പട്ടികവര്‍ഗ കോളനികളുടെ വികസനത്തിന് മുന്‍തൂക്കം

അഡ്വ.സണ്ണി ജോസഫ്
(പേരാവൂര്‍)
പേരാവൂര്‍ മണ്ഡലത്തിലെ പട്ടിക വര്‍ഗകോളനികളുടെ നവീകരണവും പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനു പദ്ധതികളുടെയും തുടര്‍ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം. പട്ടികവര്‍ഗ കോളനികളിലെ വികസനത്തിന് നേരത്തെ തയാറാക്കിയ പദ്ധതികള്‍ ഇപ്പോള്‍ കൃത്യമായി നടക്കുന്നുണ്ട്. അതിലെ പോരായ്മകള്‍ പരിഹരിക്കും. കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കും. തലശേരി-വളവുപാറ റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി തുടങ്ങാനുള്ള നീക്കം ഉടന്‍ ഉണ്ടാകും.

തലശേരി-മാഹി ബൈപാസ്
നിര്‍മാണ ഉദ്ഘാടനം ആറുമാസത്തിനകം

എ.എന്‍ ഷംസീര്‍
(തലശേരി)
തലശേരി-മാഹി ബൈപാസ് റോഡിന്റെ നിര്‍മാണം ആറുമാസത്തിനകം ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിവച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍തൂക്കം. ഇതിനായി ചര്‍ച്ച നടത്തി എല്ലായിടത്തും വികസനം എത്തിക്കും. കുണ്ടൂര്‍ മലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിങ് കോളജിനോട് ചേര്‍ന്ന് ഒരു ഐ.ടി പാര്‍ക്ക് തുടങ്ങുന്നതിനു പദ്ധതി തയാറാക്കും. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുവാന്‍ ബൃഹത് പദ്ധതി തയാറാക്കും.

താലൂക്കാശുപത്രിയില്‍
സമഗ്രവികസനം നടപ്പാക്കും

കെ.കെ ശൈലജ (കൂത്തുപറമ്പ്)
കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ സമഗ്ര വികസനം നടപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന. താലൂക്കാശുപത്രി സൗകര്യങ്ങളില്‍ ഒട്ടനവധി കുറവുകളുണ്ട്. ഇവ പരിഹരിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമം നടത്തുക. തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വലിയ പരിശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി വലിയവെളിച്ചം വ്യവസായ കേന്ദ്രം കേന്ദ്രീകരിച്ച് വ്യവസായ പദ്ധതികള്‍ കൊണ്ടുവരും. മണ്ഡലത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേക പരിഗണന നല്‍കും. തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കും. കാര്‍ഷിക മേഖലയടക്കമുള്ള തൊഴില്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കാന്‍ പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. മണ്ഡലത്തിലെ റോഡുകള്‍ നവീകരിക്കുന്നതിനും മുന്‍ഗണന നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago