ഗജരാജന്‍ കേശവനെ അനുസ്മരിച്ചു; പ്രണാമമര്‍പ്പിച്ച് പിന്‍മുറക്കാര്‍
ഗുരുവായൂര്‍: ദശമി ദിനത്തില്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് ആനത്താവളത്തിലെ പിന്‍മുറക്കാര്‍ പ്രണാമമര്‍പ്പിച്ചു. കേശവന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ദേവസ്വം സംഘടിപ്പിക്കുന്ന ഗജഘോഷയാത്രയും കേശവപ്രതിമയിലെ ഹാരാര്‍പ്പണവും കാണാന്‍ ഇത്തവണയും ആയിരങ്ങളെത്തി. 1976 ഡിസംബര്‍ 2ന് ഏകാദശി ദിവസം പുലര്‍ച്ചെയാണ് ഗജരാജന്‍ ചെരിഞ്ഞത്.
രാവിലെ 9ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ആനയൂട്ടിന് ശേഷമാണ് ഗജവീരന്മാര്‍ ഘോഷയാത്രയായി ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. ആനത്താവളത്തിലെ ഇപ്പോഴത്തെ കാരണവര്‍ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനൊപ്പം പുതുതലമുറയില്‍പ്പെട്ടവരുള്‍പ്പെടെ 21 ആനകള്‍ ഘോഷയാത്രയില്‍ അണിനിരന്നു. കൊമ്പന്‍ ബലറാം ഗുരുവായൂരപ്പന്റേയും ഗുരുവായൂര്‍ പത്മനാഭന്‍ ഗജരാജന്‍ കേശവന്റേയും ഛായാചിത്രങ്ങള്‍ വഹിച്ചു. നാദസ്വരത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി കിഴക്കേ ഗോപുരത്തിലെത്തിയ ആനകള്‍ ക്ഷേത്രക്കുളം വലംവെച്ച് ശ്രീവല്‍സം വളപ്പിലെ കേശവപ്രതിമയ്ക്കുമുന്നിലായി നിരന്നു. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ്,അഡ്മിനിസ്‌ട്രേറ്റര്‍ സി.സി ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ പത്മനാഭന്‍ കേശവപ്രതിമയെ വലംവെച്ച് പുഷ്പഹാരം കേശവപ്രതിമയെ അണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."