പുറക്കാട്, കൈനകരി ഉപതെരഞ്ഞെടുപ്പ് ജനുവരി നാലിന്
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ആനന്ദേശ്വരം, കൈനകരി പഞ്ചായത്തിലെ ചെറുകാലികായല്‍ എന്നീ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജനുവരി നാലിനു നടക്കും.
രണ്ടും സ്ത്രീ സംവരണ വാര്‍ഡുകളാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും ഡിസംബര്‍ ഏഴിനു നടക്കും. പുറക്കാടും കൈനകരിയിലും അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളാണ് സ്വീകരണവിതരണവോട്ടെണ്ണല് കേന്ദ്രം.ഡിസംബര്‍ 14 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഡിസംബര്‍ 15നു നടക്കും. ഡിസംബര്‍ 17 വരെ പത്രിക പിന്‍വലിക്കാം. മത്സരാര്‍ഥികള്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം 1000 രൂപ നിക്ഷേപത്തുക നല്‍കണം.
പട്ടികജാതിവര്‍ഗ വിഭാഗത്തിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് 500 രൂപ മതി. തെരഞ്ഞെടുപ്പ് ചെലവ് പരിധി 10,000 രൂപയാണ്.വോട്ടെടുപ്പ് ജനുവരി നാലിന് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്.
ജനുവരി അഞ്ചിന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഫെബ്രുവരി മൂന്നിനകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."