HOME
DETAILS
MAL
അക്തര്‍ മന്‍സൂറിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന യു.എസ് വാദത്തെ നിഷേധിച്ച് താലിബാന്‍
backup
May 22 2016 | 02:05 AM
കാബൂള്‍: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍. പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അക്തര്‍ മന്‍സൂറും സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു.എസ് ഇന്നലെ അറിയിച്ചിരുന്നു.
പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ പ്രാന്ത പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ഒബാമയുടെ വക്താക്കള്‍ അറിയിച്ചിരുന്നു. ഇക്കാര്യം പെന്റഗണും സ്ഥരീകരിച്ചിരുന്നു.
മുല്ല ഉമര്‍ കൊല്ലപ്പെടുന്നതോടെയാണ് മുല്ല മന്‍സൂര്‍ താലിബാന്‍ നേതാവായി ചുമലതലയേല്‍ക്കുന്നത്. 1995 മുതല്‍ ഇയാള്‍ താലിബാനില്‍ അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."