സ്‌പോണ്‍സറുടെ മകളെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് സഊദി കോടതി വധശിക്ഷ വിധിച്ചു
റിയാദ്: വീട്ടു ജോലിക്കിടെ സ്‌പോണ്‍സറുടെ മകളെ കുത്തി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് ജിദ്ദ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ആക്രമണത്തില്‍ സ്‌പോണ്‍സറുടെ ഒരു കുട്ടി കൊലപ്പെടുകയും മറ്റൊരു കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൊലപാതകം നേരില്‍ കാണുകയും നിസാര പരിക്കേല്‍ക്കുകയും ചെയ്ത മറ്റൊരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വധശിക്ഷ വിധിച്ചത്. ' ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കകയായിരുന്നു അവര്‍. എന്നാല്‍ ഭക്ഷണം ആയില്ലേ എന്ന് ഇടക്കിടെ ചോദിച്ചപ്പോള്‍ ദേഷ്യം പിടിച്ച അവര്‍ അടുത്തു കണ്ട കത്തിയെടുത്ത് ഞങ്ങളെ കുത്തുകയായിരുന്നു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട ഞങ്ങള്‍ രക്ഷപ്പെടാനായി റൂമില്‍ കയറി വാതിലടച്ചെങ്കിലും അവസാനം ഇവര്‍ സഹോദരിയെ കണ്ടെത്തുകയും തുരുതരാ കുത്തുകയുമായിരുന്നു . സഹോദരിയുടെ കഴുത്തിനും വയറിനും കുത്തി. ഞാന്‍ പേടിച്ചരണ്ട് ഒളിച്ചു നില്‍ക്കുകയായിരുന്നു.' ദൃക്‌സാക്ഷിയായ ആറു വയസുകാരി കോടതിയില്‍ വെളിപ്പെടുത്തി. ഇക്കാര്യം പ്രതി തുറന്നു സമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതി വധ ശിക്ഷ വിധിച്ചത്.
മേല്‍ കോടതിയില്‍ വധശിക്ഷക്കെതിരെ അപ്പീല്‍ പോകുന്നതിനായി 30 ദിവസത്തെ സാവകാശവും കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട്ടു ജോലിക്കാരി ഏതു രാജ്യക്കാരിയാണെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."