മാവോയിസ്റ്റ് അനുകൂല നിലപാട്: ബിനോയ് വിശ്വത്തിനെതിരേ സി.പി.എം നേതാവ്
കുന്നംകുളം: മാവോയിസ്റ്റുകളെ അനുകൂലിച്ച് സംസാരിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിനെതിരേ സി.പി.എം നേതാവും കുന്നംകുളം മുന്‍എം.എല്‍.എയുമായ ബാബു എം പാലിശ്ശേരി. ബിനോയ് വിശ്വം നല്ലപിള്ള ചമയുകയാണെന്നും വ്യത്യസ്തനാകാനും മാധ്യമങ്ങളില്‍ നിറയാനുമാണ് മാവോയിസ്റ്റുകളെ അനുകൂലിച്ച് സംസാരിക്കുന്നതെന്നും പാലിശ്ശേരി ഫേസ്്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു.
പാലിശ്ശേരിയുടെ പോസ്റ്റ് ഇങ്ങനെ:
ബിനോശ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മാവോയിസ്റ്റുകളെ കേരള പൊലിസ് വെടിവെച്ചു കൊന്നതിനോടുള്ള വിയോജിപ്പും ഇടതുപക്ഷ സര്‍ക്കാര്‍ വലതുപക്ഷ സര്‍ക്കാരിനെ പോലെ പെരുമാറരുത്, കൊലപാതകത്തില്‍ കേരള സര്‍ക്കാര്‍ മാപ്പു പറയണം തുടങ്ങിയ ഉപദേശങ്ങളും കണ്ടു. ബിനോയ് വിശ്വം ഇടയ്ക്കിടെ നല്ല പിള്ള ചമയുകയാണ്, അത് പലപ്പോഴും പരിഹാസ്യമായിത്തീരുന്നു എന്ന് ഖേദപര്‍വ്വം അറിയിക്കട്ടെ. ബിനോയ്ക്ക് സി.പി.ഐയില്‍ നിന്നു കൊണ്ട് അത് പറയാന്‍ എന്തവകാശം. ആരുടെ കാലത്താണ് ഈ കേരളത്തില്‍ നക്‌സലൈറ്റുകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടിട്ടുള്ളത്? അന്നത്തെമുഖ്യമന്ത്രി സി.പി.ഐ നേതാവ് സഖാവ് സി അച്ചുതമേനോനായിരുന്നു.
വ്യത്യസ്തനാകാനും മാധ്യമങ്ങളില്‍ നിറയാനും വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന തോതില്‍ ബിനോയ് പറയരുത്. അപ്പോള്‍ താങ്കള്‍ വളരെ ചെറുതാവുകയാണ് എന്ന് മറക്കരുത്.
സി.പി.ഐ വകുപ്പുകളെ കുറിച്ച് ഞങ്ങളും പറഞ്ഞു തുടങ്ങട്ടെ. എന്നിട്ട് നമുക്ക് വേഗം എല്ലാം അവസാനിപ്പിച്ചു പോകാം എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."