HOME
DETAILS
MAL
ഹൈദരാബാദ് സ്ഫോടനം:യാസിന് ഭട്കലടക്കം അഞ്ചുപേര്‍ കുറ്റക്കാര്‍
backup
December 13 2016 | 19:12 PM
ന്യൂഡല്‍ഹി: ഹൈദരാബാദ് ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന് ഭട്കലടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തി.
2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഈ സ്ഫോടനം മാത്രമല്ല ഒരു ഡസനോളം കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്ന് അന്വേഷണ സംഘം വിചാരണക്കിടയില്‍ അറിയിച്ചിരുന്നു.
2013 ഫെബ്രുവരി 21ന് ഹൈദരാബാദിനടുത്ത ദില്‍സൂഖ് നഗറിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെടുകയും 130 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
150 സാക്ഷികളെ കോടതി വിസ്തരിച്ചു. സ്ഫോടനത്തിനു ശേഷം രക്ഷപ്പെട്ട യാസിന് ഭട്കലിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ഓഗസ്റ്റ് 29നാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കൊപ്പം പ്രതികളിലൊരാളായ അസദുല്ലയേയും അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."