പ്രവാചക സ്മരണ പുതുക്കി നബിദിനാഘോഷം
കണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491ാം ജന്മദിനം നാടൊന്നാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് കമ്മിറ്റികളുടെയും സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന റാലികളും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. ആഘോഷപരിപാടികള്‍ ഈ മാസം മുഴുവന്‍ നീളും.
മൂന്നാംകുന്നില്‍ നടന്ന ആഘോഷങ്ങള്‍ക്കു നാസര്‍ ഫൈസി, കെ മമ്മു, പി.സി ജലീല്‍ നേതൃത്വം നല്‍കി. രയരോത്ത് സഹലബത്ത് ദാരിമി, വി.വി അബ്ദുല്ല, പി.പി ബഷീര്‍, എം.എ ഖലീല്‍ റഹ്മാന്‍, ഏര്യം കണ്ണംകൈയില്‍ ഹനീഫ ഫൈസി, ഷഫീഖ് അസ്അദി, എം.ബി അബ്ദുല്ല, പി.കെ മുഹമ്മദ് കുഞ്ഞി, നിഷാദ്, അബ്ദുല്‍ഖാദര്‍ മൗലവി, ചാണോക്കുണ്ടില്‍ അഷ്‌റഫ് ഫൈസി ഇര്‍ഫാനി, പി.സി ജാഫര്‍, പി.എ ഉബൈദ്, സി.എച്ച് മുനീര്‍, മംഗര ബദരിയാ നഗറില്‍ ആഷിര്‍ ബാഖവി, അലി മംഗര, ജബ്ബാര്‍ മൗലവി, എ.പി ഇസ്മാഈല്‍, കെ സുബൈര്‍, നെടുവോട് യഅ്ക്കൂബ് ഫൈസി, യഹ്‌യ മൗലവി, കെ.എച്ച് അഷ്‌റഫ്, പി.കെ അബൂബക്കര്‍, ഒ.എം ഇബ്രാഹിം, നടുവിലില്‍ സക്കരിയ ദാരിമി, കെ നൂറുദീന്‍ ഹാജി, കെ മുഹമ്മദ് കുഞ്ഞി ഹാജി, കെ മൊയ്തീന്‍ ഹാജി, തടിക്കടവില്‍ നിഷാദ് ഫൈസി, ഒ മൊയ്തു, പി.വി നൗഷാദ്, സി.എം ഹംസ, പെരുമളാബാദില്‍ ഹാരിസ് ദാരിമി, പി.എ അബൂബക്കര്‍ മൗലവി, വി.കെ മമ്മു, യു.വി ഇര്‍ഫാന്‍, കുട്ടാപറമ്പില്‍ ഫിര്‍ദൗസ് ഫൈസി, എം ഉസ്മാന്‍ ഹാജി, യു.വി സുബൈര്‍, അബ്ദുല്‍കരീം ഹാജി, സി മുസ്തഫ ഹാജി കരുവഞ്ചാലില്‍ സി.കെ.എസ് ദാരിമി, ടി അബൂബക്കര്‍, സി.പി ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുപുഴ: പുളിങ്ങോം ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ മഖാം പരിസരത്തുനിന്നാരംഭിച്ച റാലി വിവിധ കേന്ദ്രങ്ങള്‍ ചുറ്റി സമാപിച്ചു. പെടേന നൂറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. റാലിയും നടന്നു. മജ്‌ലിസുന്നൂര്‍ സ്വലാത്ത് വാര്‍ഷികം അലി ഫൈസി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.
കൊരങ്ങാട് ബദര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിലാദ് മീറ്റും റാലിയും സംഘടിപ്പിച്ചു. മുഹമ്മദ് സഈദി ഉദ്ഘാടനം ചെയ്തു. പെരിങ്ങോം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുമാമസ്ജിദ് പരിസരത്തു നിന്നാരംഭിച്ച റാലി ടൗണ്‍ചുറ്റി സമാപിച്ചു.
പയ്യന്നൂര്‍: വെള്ളൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷം ഹാഫിള് ഉമര്‍ ഫാറൂഖ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.എ മജീദ്, എന്‍.എം ശാദുലി, ടി.പി അബ്ദുല്‍ ഖാദര്‍, എം അബ്ദുല്ല, സഈദ് മൗലവി പങ്കെടുത്തു.
കോയിപ്ര മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷത്തിനു കെ.പി അബ്ദുല്ല പതാക ഉയര്‍ത്തി. ജലാലുദ്ദീന്‍ ദാരിമി, ഇഖ്ബാല്‍ കോയിപ്ര, മുര്‍ശിദ് കോയിപ്ര, സലാം, അബൂബക്കര്‍, കെ.വി അബൂബക്കര്‍, ടി.കെ ജംഷീര്‍, കെ.വി ജലീല്‍, സി ഹസ്സന്‍ നേതൃത്വം നല്‍കി.
ഇരിക്കൂര്‍: റഹ്മാനിയ മഹല്ല് കമ്മിറ്റിയുടെ നേതൃത്തില്‍ നടന്ന നബിദിന റാലിയില്‍ വയക്കാംകോട് മുബാറക്ക് ഹയര്‍സെക്കന്‍ഡറി മദ്‌റസ, ടൗണ്‍ റഹ്മാനിയ്യ മദ്‌റസ, കമാലിയ മദ്‌റസ, സിദ്ദീഖ് നഗര്‍ അല്‍ഹുദ മദ്‌റസ, പട്ടുവം നൂരിയ്യ മദ്‌റസകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കെ.പി അബ്ദുല്‍ അസീസ്, മുസ്തഫ, കെ അബ്ദുല്‍ സലാം ഹാജി, കെ.ടി സിയാദ് ഹാജി, ഷംസുദ്ദീന്‍ ദാരിമി, കെമന്‍സൂര്‍, കെ.കെ മേമി, കെ അബ്ദുസലാം ഫൈസി, സി.വി.കെ അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.
ബ്ലാത്തൂര്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിനു കെ.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. മനാസ് ഫൈസി ഇര്‍ഫാനി, കെ അബ്ദുല്ല ഹാജി, വി.വി താഹിര്‍, കെ ഉമര്‍ ഫൈസി നേതൃത്വം നല്‍കി. കൊളപ്പ ടൗണ്‍ മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിക്ക് ആദം നിസാമി മാണിയൂര്‍, വി ഹംസ, എ.പി അയ്യൂബ്, എം അബ്ദുല്ല, എം.എം ലത്തീഫ്, കെ നൗഫല്‍ നേതൃത്വം നല്‍കി. കൂരാരി മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിക്കു പി.എം മാമുഹാജി, കെ.പി ബഷീര്‍, കെ.ആര്‍.സി മഹമൂദ് ഹാജി, കെ അബ്ദുല്‍ ജബ്ബാര്‍, കെ.ഇ.പി സിറാജ് നേതൃത്വം നല്‍കി.
ശ്രീകണ്ഠപുരം: മലയോര മേഖലയില്‍ വിവിധ മദ്‌റസകളില്‍ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നബിദിനമാഘോഷിച്ചു. രാവിലെ മദ്‌റസകളില്‍ പതാക ഉയര്‍ത്തലും ഘോഷയാത്രയും മൗലൂദ് പാരായണവും അന്നദാനവും നടന്നു. ശ്രീകണ്ഠപുരം ഖിദ്മതത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മഹല്ല് പ്രസിഡന്റ് പതാക ഉയര്‍ത്തി. ഘോഷയാത്രയ്ക്ക് സയ്യിദ് റാഷിദ് തങ്ങള്‍, താജുദ്ദിന്‍ അബ്ദുല്ല നിസാമി, സി അബ ദുലല അസ്വ എസ് മുഹമ്മദ്, മുത്തലിബ് ഫൈസി, സത്താര്‍ വളക്കൈ, മുത്തലിബ നൂറാനി, സി അബു, കെ സലാഹുദിന്‍, കെ.പി മുസ്തഫ, പി നൂറുദ്ദിന്‍, വി.പി അബു നേതൃത്വം നല്‍കി.
വളക്കൈ നജാത്ത് സ്വബിയാന്‍ മദ്‌റസയില്‍ കെ ആദം ഹാജി പതാക ഉയര്‍ത്തി. മുഹമ്മദ് മുസ്തഫ ബാഖവി, പി.പി കാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കണിയാര്‍ വയല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഘോഷയാത്ര നടന്നു. എം.പി സലാം, ഇസുദ്ദിന്‍ മൗലവി നേതൃത്വം നല്‍കി.
അടിച്ചേരി ഹദ്ദാദ് ജുമാ മസ്ജിദില്‍ കെ.ടി റഷീദ് മൗലവി പതാക ഉയര്‍ത്തി. ഇസ്‌ലാമിക് റിലിഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കെ.ടി റഷിദ് മൗലവി അധ്യക്ഷനായി. സയ്യിദ് റാലിബ് തങ്ങള്‍ ഉദ്ഘാടനവും റിലിഫ് ഫണ്ട് ഏറ്റുവാങ്ങലും നിര്‍വഹിച്ചു. റിയാസ് ഹുദവി താനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുത്തലിബ് ഫൈസി ഇരിക്കൂര്‍, ഇ.വി അശ്‌റഫ്, ബഷീര്‍ പെരുവളത്തുപറമ്പ്, പി.പി മുനീര്‍, വി.പി അബ്ദുസലാം സംസാരിച്ചു. നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ വിതരണം കെ.എം.സി.സി നേതാക്കളായ എം.പി.എ റഹിം, മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.ഘോഷയാത്രയും ബൈക്കു റാലിയും നടന്നു. ഇ.വി അബ്ദു റഹ്മാന്‍, എം.കെ സബില്‍, ഷിബില്‍, ടി.വി അഹമ്മദ്. കെ.പി അസിസ്, പി.പി ബഷിര്‍ നേതൃത്വം നല്‍കി. പെരുവളത്ത് പറമ്പ് ഫാറൂഖ് നഗര്‍ ഫാറുഖ് മസ്ജിദില്‍ ഘോഷയാത്രയക്ക് സി.എച്ച് സഫിര്‍, വി ഫിറോസ്, പി.പി അസിസ്, മേമി, റാഫി, ഹാരിസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."