HOME
DETAILS

അപ്രഖ്യാപിത നിയമന നിരോധനം : എല്‍.ഡി ടൈപ്പിസ്റ്റ് പട്ടികയും ആശങ്കയില്‍

  
backup
December 14 2016 | 07:12 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8


ആലപ്പുഴ: എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവുണ്ടായിട്ടും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാനാകാതെ റവന്യുവകുപ്പ്. ഇതോടെ റാങ്ക്‌ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായി. നിലവില്‍ ആലപ്പുഴ ജില്ലയിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകാത്തത്.
മറ്റു ജില്ലകളിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇതേ അവസ്ഥ ഉള്ളതായും ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടുന്നു. ആലപ്പുഴയില്‍ റവന്യുവകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റിന്റെ ആറ് ഒഴിവുകളാണ് ഉള്ളത്. എന്നാല്‍ ഒരൊഴിവ് മാത്രമാണ് ഇതുവരെ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് ഒഴിവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാത്ത അവസ്ഥയാണ് വകുപ്പ് അധികാരികള്‍ക്കുള്ളത്. നാലു ഗ്രേഡ് ടൈപ്പിസ്റ്റുകളാണ് റവന്യു ഉള്‍പ്പടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലുള്ളത്. ഇവര്‍ക്ക് നിശ്ചിത അനുപാതം നിയമനങ്ങളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുണ്ട്.
അനുപാതമനുസരിച്ചു ആലപ്പുഴയില്‍ റവന്യുവില്‍ ആകെ 53 ടൈപ്പിസ്റ്റ് തസ്തികയാണ് ഉള്ളത്. ഇതില്‍ എല്‍ഡി ടൈപ്പിസ്റ്റ് 14ഉം, യുഡി ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് എന്നിവ 13 വീതവും തസ്തികകളാണ് ഉള്ളത്. 10 എല്‍ഡി ടൈപ്പിസ്റ്റുകള്‍ യുഡി ആയി പ്രമോഷന്‍ ലഭിച്ചെങ്കിലും ഇവരില്‍ ജൂനിയറായ രണ്ടുജീവനക്കാരെ മാത്രമാണ് മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റി നിയമിച്ചത്. എന്നാല്‍ ബാക്കിയുള്ളവരില്‍ ചിലരെ ആരുടെയൊക്കെയോ താത്പര്യത്തിനു ജില്ലയില്‍ തന്നെ തുടരാന്‍ അനുവദിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. തന്മൂലം ടൈപ്പിസ്റ്റ് തസ്തികയിലെ അനുപാത വ്യത്യാസം പരിഹരിക്കാന്‍ കഴിയുന്നില്ല. പുതിയ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു അവകാശപ്പെട്ട നിയമനങ്ങളാണ് ഇതുമൂലം നഷ്ടമാകുന്നത്. അനുപാത വ്യത്യാസം പരിഹരിക്കുന്നതിനു ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തൊട്ടാകെ മിക്ക വകുപ്പുകളിലും ഇത്തരത്തില്‍ ടൈപ്പിസ്റ്റ് തസ്തികയിലെ അനുപാതം പാലിക്കാതെ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നു ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.എല്‍.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു മൂന്നുമാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂരിപക്ഷം ജില്ലകളിലും ഒരു നിയമനവും നടക്കാത്തതിലും ഉദ്യോഗാര്‍ഥികള്‍ക്കു ആശങ്കയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago