HOME
DETAILS

അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരത്തിനു തുടക്കം

  
backup
December 16, 2016 | 5:20 AM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%be-3

പയ്യന്നൂര്‍: യു.എ.ഇ കവ്വായി മുസ്‌ലിം യൂത്ത് സെന്ററും കവ്വായി മുസ്‌ലിം ലീഗ് കമ്മിറ്റിയും ചേര്‍ന്ന് നാലു ദിവസങ്ങളിലായി കവ്വായിയില്‍ നടത്തുന്ന ദി ഹോളി ഖുര്‍ആന്‍ അല്‍ മുസാബഖ 16 അഖില കേരള ഖുര്‍ആന്‍ പാരയണ മത്സരത്തിന് തുടക്കമായി. കവ്വായി മഖാം സിയാറത്തോടെ ആരംഭിച്ച വിളംമ്പര ജാഥ കവ്വായി ജുമാമസ്ജിദ് പരിസരത്തു നിന്ന് ആരംഭിച്ച് വാടിപുറത്ത് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 280 മത്സരാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാലു വേദികളിലായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം ഒരുലക്ഷം രൂപയും രണ്ടാംസമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം 25,000രൂപയുമാണ്.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ് സൈനുദ്ദീന്‍ അധ്യക്ഷനായി. യു.എ.ഇ കവ്വായി മുസ്‌ലിം യൂത്ത് സെന്റര്‍ തയാറാക്കിയ കാരുണ്യസ്പര്‍ശം പദ്ധതി എ.ടി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായി. റുഖ്‌നുദ്ദീന്‍ കവ്വായി പരിപാടി വിശദീകരിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് കുഞ്ഞിമൂപ്പന്‍, ലത്തീഫ് കോച്ചന്‍, യു.എം മഹ്മൂദ് സഅദി, എ.പി അബ്ദുല്‍ അസീസ് സംസാരിച്ചു. നാലുദിവസവും രാത്രി ഖുര്‍ആന്‍ വിജ്ഞാനസദസ്, എല്‍.ഡി.സി പ്രദര്‍ശനം സംഘടിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago