സി.എം മഖാം ഓര്‍ഫനേജ് കര്‍ണാടക ഓഫ് കാംപസിന് 19ന് തറക്കല്ലിടും
നരിക്കുനി: സി.എം മഖാം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പ്രസിഡന്റ് വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മംഗലാപുരത്ത് ഓഫ് ക്യാമ്പസിലായി സ്ഥാപിക്കുന്ന എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ കോപ്ലക്സിന്റെ ശിലാസ്ഥാപനം 19ന് തിങ്കളാഴ്ച രാവിലെ 11ന് സ്ഥാപനത്തിന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ ദക്ഷിണ കന്നട ഖാസിയും, സമസ്ത മുശാവറ അംഗവുമായ ത്വാഖ അഹമ്മദ് മുസ്ലിയാര് അധ്യക്ഷത വഹിക്കും. കര്‍ണാടക വനം മന്ത്രി ബി. രാമനാഥറായി, ഭക്ഷ്യ മന്ത്രി യു.ടി ഖാദര്‍ മുഖ്യാഥിതികളാകും. വാര്‍ത്താസമ്മേളനത്തില്‍ യു. ശറഫുദ്ദീന്‍ മാസ്റ്റര്‍, അബ്ദുറഹിമാന് മാസ്റ്റര്‍, കെ.എം മുഹമ്മദ് മാസ്റ്റര്‍,എ.പി നാസര്‍ മാസ്റ്റര്‍, ഫൈസല്‍ ഫൈസി മടവൂര്‍,വി.സി റിയാസ്ഖാന്, മുനീര്‍ പുതുക്കുടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."