വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും
കുന്നംകുളം: കഥകളി ക്ലബിന്റെ രണ്ടാം വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും ഡിസംബര്‍ 18 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് അഞ്ചു മണിക്ക് കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇത്തവണത്തെ കക്കാട് കാരണവപ്പാട് വലിയ കുഞ്ഞുണ്ണിരാജ സ്മാരക പുരസ്‌ക്കാരം പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം വാസു പിഷാരോടിക്ക് സമ്മാനിക്കും. കെ.ബി രാജ്ആനന്ദ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി അവാര്‍ഡ് ദാനം നടത്തും. ബാബു നമ്പൂതിരി കാഷ് അവാര്‍ഡ് നല്‍കും. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് പൊന്നാട അണിയിച്ചു പുരസ്‌കാര ജേതാവിനെ ആദരിക്കും. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ മുഖ്യാഥിതിയായി പങ്കെടുക്കും. തുടര്‍ന്ന് കലാമണ്ഡലം വാസു പിഷാരോടി മറുപടിപ്രസംഗം നടത്തും. തുടര്‍ന്ന് നളചരിതം മൂന്നാം ദിവസം കഥകളിയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ കഥകളി ക്ലബ് പ്രസിഡന്റ് വി.കെ ശ്രീരാമന്‍, സെക്രട്ടറി എം.കെ നാരായണന്‍ നമ്പൂതിരി, സുന്ദരന്‍ നായര്‍ പി.ജി ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."