കെ.എസ്.ആര്‍.ടിസി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും നിഷേധിച്ച് പൊതുഗതാഗത സമ്പ്രദായത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഉത്തരവാദിത്വം തൊഴിലാളികളുടെ തലയില്‍ കെട്ടിവച്ച് ശമ്പളം നല്‍കുക എന്ന തൊഴിലുടമയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനുളള സര്‍ക്കാര്‍ സമീപനം അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനും നല്‍കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
കെ.എസ്.ആര്‍.ടി.സി ലാഭമുïാക്കുന്നതിന് വേïി മാത്രം നടത്തുന്ന ഒരു പൊതുമേഖലാ സ്ഥാപനമല്ല. സേവനം എന്ന അടിസ്ഥാന നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊïുളള സമീപനമാണ് സര്‍ക്കാര്‍ കൈക്കൊളളുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നടത്തിപ്പില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനു പകരം തൊഴിലാളികളുടെ ശമ്പളം നിഷേധിച്ച് പട്ടിണിക്കിട്ട് കെ.എസ്.ആര്‍.ടി.സി അടച്ചു പൂട്ടാനുളള നീക്കം അതീവ ഗുരുതരമാണ്. സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളും യാത്രക്കായി ഇപ്പോഴും ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയാണെന്നുളള വസ്തുത യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.
കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ കൈയൊഴുന്നത് ജനദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."