ബംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റില്‍
കണ്ണൂര്‍:പെരുമ്പാവൂരിലെ വ്യവസായിയുടെ വീട്ടില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് മമ്പറം പറമ്പായി സക്കീന മന്‍സിലില്‍ പി.എ റെയ്സലിനെ(31)യാണ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റുചെയ്തത്. 2008 ജൂലൈ 25ന് ബംഗളൂരുവിലെ എട്ടിടങ്ങളില്‍ സ്ഫോടനം നടത്തിയ കേസില്‍ 22ാം പ്രതിയാണു ഇയാളെന്നു പൊലിസ് അറിയിച്ചു.
പ്രതിപ്പട്ടികയില്‍ റെയ്സല്‍ എന്ന സലീം എന്നാണ് ഇയാളുടെ പേരുള്ളതെന്നും പൊലിസ് വ്യക്തമാക്കി. ഒന്നരമാസം മുന്‍പ് പെരുമ്പാവൂരിലെ വ്യവസായി പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍ നിന്നു വിജിലന്‍സ് ചമഞ്ഞ് 60 പവന് ആഭരണവും പണവും കവര്‍ന്നുവെന്ന കേസിലാണ് ഇയാളെ പൊലിസ് പിടികൂടിയത്. ഈ കേസില്‍ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി ഹാലിമിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ബംഗളൂരുവില്‍ സ്ഫോടനം നടത്തുന്നതിനായി പെരുമ്പാവൂരിലെ കടയില്‍നിന്നു രണ്ടു ക്വിന്റല്‍ സ്ഫോടക വസ്തുക്കള്‍ കവര്‍ന്ന കേസില്‍ എട്ടുവര്‍ഷം മുമ്പ് പെരുമ്പാവൂര്‍ പൊലിസ് റെയ്സലിനെ അറസ്റ്റുചെയ്തിരുന്നു. പ്രതിയെ പെരുമ്പാവൂര്‍ പൊലിസിനു കൈമാറി.
റെയ്സല്‍ ബംഗളൂരു സ്ഫോടനക്കേസ് പ്രതിയായതിനാല്‍ കര്‍ണാടക പൊലിസിനെ വിവരമറിയിച്ചതായും കര്‍ണാടക പൊലിസ് സംഘം അന്വേഷണത്തിനായി കേരളത്തിലെത്തുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."