പൊടിയന്റെ ചികില്‍സയ്ക്ക് നാടൊന്നായി;സമാഹരിച്ചത് 11 ലക്ഷം
ആലപ്പുഴ: അഞ്ചുവാര്‍ഡുകളില്‍ നിന്നും മണിക്കൂറുകള്‍ കൊണ്ട് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു പണം സമാഹരിച്ച് നാട് മാതൃകയായി. ഭാര്യ വൃക്ക നല്കാന് സദ്ധയായതോടെയാണ് മാരാരിക്കുളം തെക്കു പഞ്ചായത്ത് കളത്തില്‍ പൊടിയന്റെ (40) ചികില്‍സയ്ക്കായി നാട്ടുകാര്‍ കൈകോര്‍ത്തത്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 10,11, 12,13,14 വാര്‍ഡുകളില്‍ നിന്നായി മണിക്കൂറുകള്‍ കൊണ്ട് 11 ലക്ഷത്തോളം രൂപയാണ് നേരിട്ട് സമാഹരിച്ചത്. 50 സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പണം സമാഹരിക്കാന്‍ ഇറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയും മറ്റും നിലനില്‍ക്കുന്നുവെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്‍പ്പടെ കാരുണ്യം ഒഴുകി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. സ്നേഹജന്, പഞ്ചായ ത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്, ബ്ലോക്ക് പഞ്ചായത്തംഗം ജയന് തോമസ്,മുന്‍ പഞ്ചായത്തംഗം ടി.വി ആനന്ദന് എന്നിവര്‍ ധനസമാഹരണത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."