പെരുമ്പളം ദ്വീപിലേക്ക് ജങ്കാര്‍ പരിക്ഷണ ഓട്ടം തുടങ്ങി
പൂച്ചാക്കല്‍:പെരുമ്പളം ദ്വീപിലേക്ക് നിര്‍മിച്ച 'ഐശ്വര്യം' ജങ്കാര്‍ പരിക്ഷണ ഓട്ടം തുടങ്ങി.എ.എം. ആരിഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരുകോടി എഴുപത്തഞ്ച് ലക്ഷം രൂപ ചെലവിലാണ് ഐശ്വര്യം എന്നു പേരുള്ള ജങ്കാര്‍ നിര്‍മിച്ചത്.
10 മാസം മുന്‍പ് ജങ്കാര്‍ നീറ്റിലിറക്കിയെങ്കിലും പെരുമ്പളം, പാണാവള്ളി ഫെറികളിലെ ജങ്കാര്ജെട്ടികളും ജങ്കാറും തമ്മിലുള്ള ഉയരവ്യത്യാസത്തെ തുടര്‍ന്ന് സര്‍വീസ് നടന്നില്ല.ജങ്കാര്ജെട്ടികളുടെ പ്രശ്നമാണെന്നു കരുതി ജെട്ടികള്‍ പുനര്‍നിര്‍മിക്കുന്നതിന് പദ്ധതിയിട്ടെങ്കിലും പിന്നീട് ജങ്കാറില്‍ അറ്റകുറ്റപണികള്‍ നടത്തിയാല്‍ മതിയാകുമെന്ന നിഗമനത്തില്‍ ജങ്കാര്‍ അറ്റകുറ്റപണികള്‍ നടത്തി കഴിഞ്ഞദിവസം തിരിച്ചെത്തിയത്. ജങ്കാര്‍ നിര്‍മാണ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ്(കിന്‍കോ) കൊച്ചിയിലെ യാര്‍ഡില്‍ അറ്റകുറ്റപണികള്‍ നടത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ പരിക്ഷണ ഓട്ടം തുടങ്ങിയെങ്കിലും ജെട്ടിയില്‍ അടുപ്പിക്കുന്നതിന് പ്രയാസം, സര്‍വീസിന് കൂടുതല്‍ സമയം വേണം തുടങ്ങിയ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."