നിള പൈതൃകം കലാഗ്രാമം മ്യൂസിയം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു
പൊന്നാനി: സംസ്ഥാനം ഉറ്റുനോക്കുന്ന പൊന്നാനിയിലെ നിളാ കലാഗ്രാമം മ്യൂസിയം പദ്ധതി നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നു .
ഇതിന്റെ ഭാഗമായി ഭരണസമിതിയുടെ യോഗം തിരൂര്‍ തുഞ്ചന്‍ കോളജില്‍ ചേര്‍ന്നു .നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത് .
പൊന്നാനിയുടെയും വള്ളുവനാടിന്റെയും വന്നേരിയുടെയും സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്ന മ്യൂസിയമാണ് നിള കലാഗ്രാമം മ്യൂസിയം പദ്ധതി .പുതിയ തലമുറക്ക് പഴയ പൈതൃകങ്ങളെ സമ്മാനിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മ്യൂസിയം ഒരുക്കുന്നത് .
ചമ്രവട്ടം പ്രോജക്ട് ഓഫിസ് വളപ്പിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുക .എം എല്‍ എ ഫണ്ടില്‍ നിന്ന് 2 .5 കോടി രൂപയാണ് മ്യൂസിയം നിര്‍മിക്കാനായി അനുവദിച്ചിട്ടുള്ളത് .നിര്‍മാണപ്രവൃത്തികള്‍ പുരോഗമിച്ച് വരികയാണ് . കഴിഞ്ഞ ദിവസം നിര്‍മാണപ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സ്ഥലം സന്ദര്‍ശിച്ച സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഊരാളുങ്കല്‍ ലേബല്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് മ്യൂസിയത്തിന്റെ നിര്‍മാണച്ചുമതല .
പൊന്നാനിക്കളരിയിലെ സാഹിത്യ പ്രതിഭകളായ ഉറൂബ് , ഇടശ്ശേരി ,ടി കെ പത്മിനി , സി എസ് പണിക്കര്‍ ,കടവനാട് കുട്ടികൃഷ്ണന്‍ ,പൊന്നാനി സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ ,രണ്ടാമന്‍ ,ഉമര്‍ഖാസി ,മക്തി തങ്ങള്‍ ,ഇ മൊയ്തു മൗലവി ,കൃഷ്ണ പണിക്കര്‍ ,ഇ കെ ഇമ്പിച്ചിബാവ തുടങ്ങിയവരുടെ ചരിത്ര ശേഷിപ്പുകള്‍ മ്യൂസിയത്തില്‍ സംരക്ഷിക്കും .
പൗരാണികതുറമുഖമായ പൊന്നാനിയുടെ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും കടലും പുഴയും അഴിമുഖവും കായലും കോള്‍നിലങ്ങളും അടങ്ങുന്ന പൊന്നാനിയിലെ വിവിധ ടൂറിസം പദ്ധതികളുമായി ബന്ധപ്പെടുത്തിയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക .
മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുക .
ഇന്നലത്തെ യോഗത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ,കെ ജയകുമാര്‍ ,ആലങ്കോട് ലീലാകൃഷ്ണന്‍ , കെ പി രാമനുണ്ണി ,വിജു നായരങ്ങാടി ,ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."