HOME
DETAILS

പാറപ്പുറത്ത് വിത്തു വിളയിച്ചു അതിര്‍ക്കുഴി ജി.എല്‍.പി.എസ് വിദ്യാര്‍ഥികള്‍

  
backup
December 22, 2016 | 7:01 AM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af

 

ചെര്‍ക്കള: അതിര്‍ക്കുഴി ജി.എല്‍.പി.എസ് സ്‌കൂള്‍ പരിസരത്ത് വെയിലേറ്റു തിളച്ചിരുന്ന ഒന്നര ഏക്കര്‍ പാറപ്പുറത്തു ഇന്നു വിളയുന്നതു വെണ്ടയും പാവലും ചീരയുമുള്‍പ്പെടെയുള്ള പച്ചക്കറികള്‍. ഉച്ചഭക്ഷണത്തിനുള്ള വിഷമില്ലാത്ത പച്ചക്കറിഈ തോട്ടത്തില്‍ നിന്നാണ് ഇവര്‍ക്കു ലഭിക്കുന്നത്. ചെങ്കള പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് മണ്ണിട്ടു നികത്തിയ സ്ഥലം കൃഷിക്കനുയോജ്യമാക്കിയെടുത്തത്. അഞ്ചു വര്‍ഷമായി തുടരുന്ന കൃഷിയില്‍ ആദ്യഘട്ടമെന്നോണം തെങ്ങ്, വാഴ എന്നിവ നട്ടു പിടിപ്പിച്ചു. ശേഷം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗമായ പരമേശ്വരന്‍ നായ്ക്കിന്റെയും പ്രധാനധ്യാപകന്‍ സച്ചിന്റെയും സഹായത്തോടെ കൃഷി വകുപ്പില്‍ നിന്നു ലഭിച്ച കോളിഫ്‌ളവര്‍, കാബേജ്, വെണ്ട, വഴുതനങ്ങ, കോവയ്ക്കാ, തുടങ്ങിയ പച്ചക്കറിവിത്തുകളും കൃഷിക്കായിറക്കി.
പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണം കൂടിയായപ്പോള്‍ കൃഷിത്തോട്ടം പടര്‍ന്നു പന്തലിച്ചു. ഈ വര്‍ഷം ഇതിനോടകം ആറര ക്വിന്റലോളം വിളവെടുത്ത സ്‌കൂളിനു കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനതലത്തില്‍ കൃഷി വകുപ്പു നല്‍കി വരുന്ന ഊര്‍ജിത പച്ചക്കറി വികസന അവാര്‍ഡ് ഈ കൃഷിക്കുള്ള അംഗീകാരമാണ്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ശീതകാല പച്ചക്കറി വിളവെടുപ്പ് കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി പ്രദീപ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ക്ലാസും നെല്‍വിത്തു പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  3 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  3 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  3 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  3 days ago