HOME
DETAILS

അള്‍ത്താരയുടെ മേല്‍ക്കൂര തകര്‍ന്നു വീണത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന്

  
backup
December 24, 2016 | 2:11 AM

%e0%b4%85%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82

കൊച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എഴുപുന്ന സെന്റ് റാഫേല്‍സ് പള്ളിയുടെ അള്‍ത്താരയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി സെന്റ് റാഫേല്‍സ് ചര്‍ച്ച് ലേമെന്‍സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  
നിലവില്‍ തിരുകര്‍മങ്ങള്‍ നടക്കുന്ന ഷെഡിനു മുകളിലേക്കാണു ആള്‍ത്താര തകര്‍ന്നുവീണത്. വിശ്വാസികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നാല്‍ ഈ വാര്‍ത്ത എറണാകുളം,അങ്കമാലി രൂപത മറച്ചുവെക്കുകയായിരുന്നുവെന്നും പറഞ്ഞു.1859 ല്‍ പാറായില്‍ അവിരാ തരകന്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ഈ പൈതൃക ദേവാലയം നിര്‍മിച്ചത്. നിലവില്‍ ഈ ദേവാലയം ഉള്‍പ്പെടുന്ന ഭൂമി പാറായില്‍ കുടുംബത്തിന്റെ പേരിലാണ്. കേരളത്തില്‍ പൈതൃക പള്ളികള്‍ സംരക്ഷിക്കുന്നതിനു നിയമ തടസങ്ങള്‍ ഒന്നുമില്ല.
2013ല്‍ കേരള പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അതിരൂപത പള്ളിയുടെ പുനരുദ്ധാരണം നടത്തണമെന്ന് കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിരൂപത യാതൊരു റിപ്പയര്‍ വര്‍ക്കുകളും നടത്തിയിട്ടില്ല. വിശ്വാസികള്‍ റിപ്പയര്‍ വര്‍ക്കുകള്‍ നടത്തുന്നതിനു ആവശ്യമായ രണ്ട് കോടി അഞ്ച് ലക്ഷം രൂപ ചെലവ് കണക്കാക്കി ഒരുമിച്ച് അടച്ചാല്‍ മാത്രമെ നടപടികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപത.  പഴയ പള്ളിയുടെ സ്ഥിതിഗതികള്‍ കൂടുതല്‍ ജീര്‍ണാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ തൊട്ടടുത്തുള്ള ഷെഡ്ഡില്‍ തിരുക്കര്‍മങ്ങള്‍ക്കു എത്തുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റെജി റാഫേല്‍, ജോര്‍ജ് മാത്യു, കെ.എന്‍. തങ്കച്ചന്‍, എം.കെ. വക്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  a day ago
No Image

സി.പി.എം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Kerala
  •  a day ago
No Image

രണ്ടാണ്ടോളം നീണ്ട യാതനകള്‍...പോരാട്ടം; നീതി ലഭിക്കാതെ ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

National
  •  a day ago
No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  a day ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  a day ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  a day ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  a day ago