HOME
DETAILS

യുവ സഹകരണത്തിന് പുതുചുവട്; ഗള്‍ഫ് അലുമിനി മീറ്റ് സംഘടിപ്പിച്ചു

  
February 19, 2026 | 12:27 PM

bahrain fourth gulf alumni gathering ship for world youth

 


മനാമ: ബഹ്‌റൈനില്‍ വിവിധ രാജ്യങ്ങളിലെ യുവജനങ്ങളെ ഒരേ വേദിയില്‍ കൂട്ടിയിണക്കി സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തിയ നാലാം ഗള്‍ഫ് അലുമിനി സംഗമം നടന്നു. 'ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത്' പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റു ചില രാജ്യങ്ങളിലെയും മുന്‍പത്തെ പങ്കാളികള്‍ പങ്കെടുത്ത പരിപാടി യുവാക്കള്‍ തമ്മിലുളള സൗഹൃതവും സഹകരണവും കൂടുതല്‍ ശക്തമാക്കുകയാണ് പരിപാടിയു
ടെ ലക്ഷ്യം.

ഒമാന്‍, യുഎഇ, കുവൈത്ത് എന്നിവയ്‌ക്കൊപ്പം തുര്‍ക്കി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ബഹ്‌റൈനിലെ യുവകാര്യ മേഖലയുമായി ബന്ധപ്പെട്ട അധികൃതരും ജപ്പാന്‍ അംബാസഡറും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടി രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സംഗമത്തിന്റെ ഭാഗമായി വിവിധ ചര്‍ച്ചാസമ്മേളനങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചു. യുവജന നേതൃപാടവം വളര്‍ത്തല്‍, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, സമൂഹ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും ആശയവിനിമയം നടന്നത്. ഓരോ രാജ്യത്തെയും പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ഭാവിയില്‍ ഒരുമിച്ച് നടപ്പാക്കാവുന്ന പദ്ധതികള്‍ക്കായി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

ബഹ്‌റൈന്റെ സംസ്‌കാരവും പൈതൃകവും പരിചയപ്പെടുത്തുന്നതിനായി സന്ദര്‍ശന പരിപാടികളും ഉള്‍പ്പെടുത്തി. പ്രാദേശിക സാമൂഹിക സംഘടനകളുമായി സഹകരിച്ച് പ്രത്യേക കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമായി ഇടപഴകിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. സമൂഹത്തിന് മടങ്ങ് നല്‍കാനുള്ള ഉത്തരവാദിത്വം യുവജനങ്ങളില്‍ വളര്‍ത്തുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

യുവജനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ ബന്ധിപ്പിച്ച് നേതൃഗുണങ്ങളും സഹകരണ മനോഭാവവും വളര്‍ത്തുക എന്നതാണ് 'ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത്' പദ്ധതിയുടെ പ്രധാന ലക്ഷ്യം. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ സംരംഭം പല രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് അനുഭവപാഠമായി മാറിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ പങ്കാളിത്തം വര്‍ധിച്ചതോടെ പരിപാടിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

ഇത്തരത്തിലുള്ള സംഗമങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനൊപ്പം യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതായും അധികൃതര്‍ അഭിപ്രായപ്പെട്ടു. ഭാവിയിലും ഇത്തരത്തിലുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

The fourth Gulf Alumni Gathering under the Ship for World Youth program was held in Bahrain, bringing together young participants from Gulf and other countries to strengthen friendship and cooperation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  7 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  7 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  7 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  7 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  7 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  7 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  7 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago