HOME
DETAILS

ശ്മശാനങ്ങളുടെ ഉടമസ്ഥാവകാശം പട്ടികജാതി ക്ഷേമവകുപ്പിന് കൈമാറാന്‍ ശുപാര്‍ശ

  
backup
December 24, 2016 | 2:17 AM

%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%b6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%b5%e0%b4%95

കോട്ടയം: പട്ടിക വിഭാഗക്കാര്‍ക്കായുള്ള ശ്മശാനങ്ങളുടെ ഉടമസ്ഥാവകാശം പട്ടിക ജാതി ക്ഷേമവകുപ്പിന് കൈമാറാന്‍ പട്ടിക ജാതി- വര്‍ഗ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സിറ്റിങിലാണ് ഈ ശുപാര്‍ശ. കോട്ടയം ജില്ലയില്‍ നിലവില്‍ പട്ടിക വിഭാഗങ്ങള്‍ക്കായുള്ള ശ്മശാനങ്ങളുടെ കൈയേറ്റവും പൊതുശ്മശാനമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടന്നു വരുന്നതു സംബന്ധിച്ച് മണര്‍കാട് പട്ടിക ജാതി വികസന സമിതി സെക്രട്ടറി കെ.സജിമോന്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം.
കൈയേറ്റം കര്‍ശനമായി തടയുമെന്നും ഈ വിഭാഗത്തിലെ ശ്മശാനങ്ങളുടെ സംരക്ഷണത്തിനുള്ള തുക വര്‍ദ്ധിപ്പിക്കുമെന്നും ഇത് സംബന്ധിച്ച് നിയമ സഭയില്‍ സി.കെ. ആശ നല്‍കിയ സബ്മിഷന് പട്ടിക ജാതി ക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലന്‍ മറുപടി നല്‍കിയിട്ടുള്ളതായും സമിതി ചൂണ്ടിക്കാട്ടി.
മരങ്ങാട്ടുപിള്ളി പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചത് പൊലിസ് അനാസ്ഥയാണെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയും സമിതി പരിഗണിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ അന്വേഷണം തീരാറായെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.
പുതിയ വീട് നിര്‍മിക്കുന്നതിന് പരാതിക്കാരിയായ പെണ്ണമ്മ തങ്കച്ചന് മൂന്നര ലക്ഷം രൂപയും വീടിന്റെ അറ്റകുറ്റപ്പണിയ്ക്കും ചികിത്സാ ധനസഹായത്തിനും അപേക്ഷ നല്‍കിയ കാണക്കാരി പഞ്ചായത്തിലെ പ്രഭാവതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപ  ധനസഹായത്തിനും സമിതി ശുപാര്‍ശ ചെയ്തു.   
നിയമസഭാ സമിതി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്നും സമിതി നിര്‍ദ്ദേശിച്ചു. നിയമ വിരുദ്ധമായി പെരുമാറി എന്നു കാണിച്ച് കെ. പി. പ്രകാശ് നല്‍കിയ പരാതിയിലെ കാലതാമസവും മുന്‍ നിയമസഭാ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതും സമിതിയുടെ വിമര്‍ശനത്തിന് കാരണമായി.
മൂന്നു സെന്റു മാത്രമുള്ള പരാതിക്കാരന് ഏണി ഉപയോഗിച്ച് മാത്രം പൊതുവഴിയില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്കു പ്രവേശിക്കാവുന്ന അവസ്ഥയാണുള്ളതെന്ന് സമിതി ചൂണ്ടിക്കാട്ടി. ജാതി സര്‍ട്ടിഫിക്കറ്റ് നിരസിച്ചതും വീടിനും ചികിത്സയ്ക്കും ധനസഹായം ലഭിക്കാത്തതുമാണ് മറ്റ് പരാതികള്‍. നേരത്തെ ലഭിച്ച 11 പരാതികള്‍ക്കു പുറമെ സിറ്റിംഗില്‍ ലഭിച്ച 10 പരാതികളും സമിതി പരിഗണിച്ചു.       
നിയമസഭാ സമിതി അംഗങ്ങള്‍ കൂടിയായ എം.എല്‍.എമാര്‍ ചിറ്റയം ഗോപകുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, സി.കെ ആശ, റോഷി അഗസ്റ്റിന്‍, വി.പി സജീന്ദ്രന്‍ എന്നിവരാണ് സിറ്റിംഗ് നടത്തിയത്. ജില്ലാ കലക്ടര്‍ സി. എ. ലത, നിയമസഭാ സെക്രട്ടറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി മാത്തുക്കുട്ടി, എഡിഎം പി. അജന്താ കുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഏറ്റുമാനൂര്‍ എംആര്‍എസ് സ്‌കൂളും വൈക്കം ടി.വി.പുരം പുത്തേഴത്ത് കോളനിയും ചെമ്മനത്തുകര ഹരിജന്‍ കോളനിയും നിയമ സഭാ സമിതി സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  9 days ago
No Image

ജഡേജയുടെ പിൻഗാമി? 30 ലക്ഷത്തിൽ നിന്ന് 14.20 കോടിയിലേക്ക്; പ്രശാന്ത് വീറിനെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യമിത്

Cricket
  •  9 days ago
No Image

പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

National
  •  9 days ago
No Image

ജീവിച്ചിരിക്കെ 'മരണം' രേഖപ്പെടുത്തി: വോട്ടർ പട്ടികയിൽ നിന്നും, എസ്ഐആറിൽ നിന്നും പുറത്തായി റിട്ട. പ്രൊഫസർ; കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

Kerala
  •  9 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്പിലെ പ്രതി ഹൈദരാബാദ് സ്വദേശി; ആസ്ത്രേലിയയിലേക്ക് പോയത് 27 വർഷം മുമ്പ്

International
  •  9 days ago
No Image

'എന്താണ് വിശേഷം, സുഖമാണോ?': ബസ്സിൽ കയറിയ യാത്രക്കാരനെ കണ്ട് ഞെട്ടി ഡ്രൈവറും മറ്റുള്ളവരും; വീഡിയോ

uae
  •  9 days ago
No Image

മെസിയുടെ 'ഗോട്ട് ടൂർ' കോലാഹലത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കം: കായിക മന്ത്രി രാജിവച്ചു

National
  •  9 days ago
No Image

അടുത്ത നാല് കളിയിൽ പൂജ്യത്തിന് പുറത്തായാലും അവനെ ഇന്ത്യ ഒഴിവാക്കില്ല: കൈഫ്

Cricket
  •  9 days ago
No Image

ഇൻസ്റ്റഗ്രാം കമന്റിനെച്ചൊല്ലി കൂട്ടത്തല്ല്: പാലക്കാട് സ്കൂളിൽ ട്യൂബ് ലൈറ്റ് ആക്രമണം; വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  9 days ago
No Image

യുവപ്രവാസികൾ യുഎഇയിൽ കൂട്ടത്തോടെ വീട് വാങ്ങുന്നു; പുത്തൻ പ്രവണതയ്ക്ക് പിന്നിൽ ഇക്കാര്യങ്ങൾ!

uae
  •  9 days ago