പശുവിന്റെ ജഡം നീക്കിയതിനെചൊല്ലി വാക്കേറ്റം
കോഴിക്കോട്: ആറാം റെയില്‍വേ ഗേറ്റില്‍ ട്രെയ്നിടിച്ചു ചത്ത പശുവിന്റെ ജഡം നീക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും ആര്.പി.എഫും തമ്മില്‍ വാക്കേറ്റം. പശുവിന്റെ ജഡം നീക്കം ചെയ്ത കോര്പറേഷന് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത ആര്.പി.എഫ് നടപടിക്കെതിരേ പ്രദേശവാസികള്‍ രംഗത്തു വരികയായിരുന്നു. ഒടുവില്‍ കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ വത്സന്റെ നേതൃത്വത്തിലുള്ള സംഘത്തെ എം.കെ രാഘവന് എം.പിയുടെ ഇടപെടലിനെത്തുടര്‍ന്ന് ആര്.പി.എഫ് വിട്ടയച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ ട്രാക്കില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ട്രാക്കിന് പുറത്തേക്ക് ജഡം മാറ്റിയിടുകയായിരുന്നു.
എന്നാല്‍ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോര്പറേഷന് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി ജഡം നീക്കം ചെയ്തത്. ജെ.സി.ബി ഉപയോഗിച്ച് ജഡം മാറ്റുന്നതിനിടെ കേബിള്‍ തകര്‍ന്നു.
ഇതോടെ ആര്.പി.എഫ് രംഗത്തെത്തുകയും കോര്പറേഷന് ഉദ്യോഗസ്ഥരെ വൈകിട്ട് അഞ്ചുരെ കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."