മോട്ടോര്‍ വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കൊല്ലം: സര്‍ക്കാരിന്റെ ജി.ഒ.പി നമ്പര്‍ 622016 ഗതാഗതം ഉത്തരവ് പ്രകാരം 2011 ജൂലൈ ഒന്നു മുതല്‍ 2016 ജൂണ്‍ 30 വരെ നികുതി കുടിശികയുള്ള (അഞ്ചു വര്‍ഷം) ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒടുക്കാം.
അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ കാലം നികുതി കുടിശിക ഉണ്ടായിരുന്നതും എന്നാല്‍ റവന്യൂ റിക്കവറി വഴി 2011 ജൂലൈ ഒന്നിന് ശേഷമുള്ള കാലയളവിലേക്ക് (2016 ജൂണ്‍ 30 ന് മുമ്പുവരെ) ഭാഗികമായോ പൂര്‍ണമായോ കുടിശിക ഈടാക്കിയിട്ടുള്ളതുമായ വാഹനങ്ങള്‍ക്കും 2016 ജൂണ്‍ 30 വരെയുള്ള ബാക്കി വരുന്ന കാലഘട്ടത്തിന്റെ നികുതി കുടിശിക ഉണ്ടെങ്കില്‍ അതും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി നികുതി ഒടുക്കാം. വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം മോഷണം പോയങ്കിലോ, പൊളിച്ചു കളഞ്ഞുവെങ്കിലോ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 2016 ജൂണ്‍ 30 വരെ നികുതി കുടിശിക അടച്ചശേഷം 100 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ 2016 ജൂലൈ ഒന്നു മുതല്‍ വാഹനത്തിനുണ്ടാകുന്ന നികുതി ബാധ്യതകള്‍ ഒഴിവാക്കുന്നതാണ്.
എന്നാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഭാവിയില്‍ സര്‍വിസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന് 2016 ജൂലൈ ഒന്നു മുതലുള്ള നികുതി അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."