കലോത്സവത്തില്‍ അപ്പീല്‍ പ്രവാഹം
കുന്നംകുളം: കുന്നംകുളത്ത് നടക്കുന്ന 29ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രവാഹം. കലോത്സവമാരംഭിക്കാന്‍ 3 ദിനങ്ങള്‍ കൂടി ശേഷിക്കേ ഇതുവരേ അനുവദിക്കപെട്ടത് 142 അപ്പീലുകള്‍. അപ്പീലുകളില്‍ മുന്‍പില്‍ കുന്നംകുളം. ജനുവരി 3 മുതല്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 142 അപ്പീലുകളാണ് ഇതു വരെ അനുവദിക്കപെട്ടത്.
ചാലക്കുടി ഉപജില്ലയില്‍ നിന്നും മോഹിനിയാട്ടം യു.പി വിഭാഗത്തില്‍ അപ്പീല്‍ അനുവദിക്കപെട്ടത് ലോകായുക്ത വഴിയാണ്. പ്രധാന ഇനങ്ങളിലെല്ലാം അപ്പീലു വഴിയുള്ള മത്സരാര്‍ഥികളുമുണ്ടെന്നതിനാല്‍ പ്രതീക്ഷിച്ച സമയത്ത് മത്സരം തീര്‍ക്കാനാകില്ലെന്ന ഭീതിയിലാണ് സംഘാടകര്‍. ആതിഥേയരായ കുന്നംകുളം ഉപജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ അപ്പീല്‍ വഴി മത്സരത്തിനെത്തുന്നത്. 30 പേര്‍. കൂടുതല്‍ വിദ്യാര്‍ഥികളും കുന്നംകുളത്ത് നിന്ന് തന്നെയാണ്. ശരാശരി ഉപജില്ലകളില്‍ നിന്ന് 570 മുതല്‍ 600 പേര്‍ വരെ പങ്കെടുക്കുമ്പോള്‍ കുന്നംകുളത്ത് നിന്ന് മത്സരത്തിനെത്തുന്നവര്‍ 680 ആണ്. കലോത്സവ മാമാങ്കത്തില്‍ എത്തുന്നവരുടെ എണ്ണം 7800 ഓളം വരുമെന്നാണ് അവസാന വട്ടകണക്കുകള്‍. അപ്പീലുകള്‍ ഇനിയും വര്‍ധിച്ചാല്‍ അത് 8000 ത്തോളമെത്തിയേക്കും. ഓരോ ഇനത്തിനും 12 പേരാണ് മത്സര രംഗത്തുണ്ടാകുക. അപ്പീല്‍ വഴി ഒരു പക്ഷെ അത് 20 വരേ നീണ്ടേക്കാമെന്നും, രാത്രി 9.30 ന്മത്സര ങ്ങള്‍ അവസാനിപ്പിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും അപ്പീല്‍ പ്രളയത്തില്‍ ഇതിന്റെ താളം തെറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
എം.എല്‍.എ സ്വര്‍ണകപ്പ് കുന്നംകുളത്തെത്തി
കുന്നംകുളം: 29ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഓവറോള്‍ കിരീടം നേടുന്നവര്‍ക്കുള്ള എം.എല്‍.എ സ്വര്‍ണകപ്പ് കുന്നംകുളത്തെ ത്തി. കഴിഞ്ഞ രണ്ട് തവണയും ജേതാക്കളായിരുന്ന ഇരിങ്ങാലക്കുട സബ് ജില്ലയുടെ അധീനിതയില്‍ തൃശൂരിലെ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കപ്പ് ഉച്ചക്ക് 3.30 ഓടെ ജില്ലാ വിദ്യഭ്യാസ ഓഫിസര്‍ സുമതിയുടെ നേതൃത്വത്തില്‍ കുന്നംകുളത്തെത്തിച്ചത്. നഗര കവാടത്തില്‍ എം.എല്‍.എ കൂടിയായ വിദ്യാഭ്യസ കായിക വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ സ്വര്‍ണകപ്പ് ഏറ്റുവാങ്ങി. രണ്ട് വര്‍ഷം മുന്‍പ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയാണ് 117.5 ഗ്രാം തൂക്കമുള്ള സ്വര്‍ണകപ്പ് കലോത്സവ വിജയികള്‍ക്കായി സമര്‍പിച്ചത്. എം.എല്‍.എ കപ്പ് എന്നറിയപെടുന്ന റോളിംഗ് ട്രോഫി സംസ്ഥാന കലോത്സവ സമ്മാനത്തിന്റെ തനത് മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന കലോത്സവത്തില്‍ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണകപ്പിന് 117.5 പവന്‍ തൂക്കമാണുള്ളത്. കുന്നംകുളം ഒനീറോ ജംഗ്ഷനില്‍ സംഘാടക സമതി ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ രാജഗോപാലന്‍ മാസ്റ്റര്‍, പി.എം സുരേഷ്, എ.ഇ.ഒ സച്ചിദാനന്ദന്‍, ഷാജി ആലിക്കല്‍, ഗീതാശശി, മിഷ സബാസ്റ്റ്യന്‍, കെ.കെ മുരളി, എം.എന്‍ സത്യന്‍ തുടങ്ങി നിരവധി പേര്‍ കപ്പ് ഏറ്റുവാങ്ങല്‍ ചടങ്ങില്‍ പങ്കെടു ത്തു. തുടര്‍ന്ന് സ്വര്‍ണ്ണകപ്പുമായി സംഘാടകരും, ജന പ്രതിനിധികളും നഗരം ചുറ്റി. ശേഷം സ്വര്‍ണകപ്പ് കുന്നംകുളം സബ്ട്രഷറിയില്‍ സൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."