പലിശ നിരക്ക് കുറയ്ക്കല്‍; പ്രതീക്ഷയോടെ സംസ്ഥാനത്തെ വാണിജ്യലോകം
കൊച്ചി: റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ വ്യാപാര, വാണിജ്യ രംഗം വീണ്ടും പ്രതീക്ഷയില്‍. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കു പലിശ കുറയുന്നതോടെ ബാങ്കുകളില്‍ നിന്നും വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുമെന്നാണു വാണിജ്യലോകം പ്രതീക്ഷിക്കുന്നത്. സ്വര്‍ണം, ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപങ്ങളിലേക്ക് ഈ പണം മാറുമെന്നും കരുതുന്നു.
ഭവന വായ്പകള്‍ക്കും പ്രോപ്പര്‍ട്ടി വായ്പകള്‍ക്കും പലിശ കുറയുന്നതോടെ റിയല്‍ എസ്റ്റേറ്റ് രംഗം ശക്തിപ്പെടുമെന്നും വാണിജ്യലോകം പ്രതീക്ഷിക്കുന്നു. വാഹന വായ്പകള്‍ക്ക് പലിശ കുറയുന്നതോടെ ഈ രംഗത്തും ഉണര്‍വുണ്ടാകും. ബാങ്കുകളില്‍ നിന്നു പിന്‍വലിക്കപ്പെടുന്ന പണം വീണ്ടും സ്വര്‍ണനിക്ഷേപത്തിലേക്കു തിരിയുമെന്നു കൊച്ചിയിലെ ജ്വല്ലറി ഉടമ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. കറന്‍സി പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തു കളഞ്ഞാല്‍ വീണ്ടും വിപണിയിലേക്ക് പണമൊഴുക്കു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും അടിസ്ഥാന പലിശനിരക്ക് കുറച്ചു. മറ്റ് ബാങ്കുകളും താമസിയാതെ പലിശ കുറയ്ക്കും. എസ്.ബി.ഐ 0.9 ശതമാനത്തിന്റെയും യൂണിയന്‍ ബാങ്ക് 0.65 മുതല്‍ 0.9 വരെ ശതമാനത്തിന്റെയും കുറവാണു വരുത്തിയത്. എസ്.ബി.ഐ ഭവന വായ്പാനിരക്ക് എട്ടു ശതമാനമായി കുറച്ചിട്ടുണ്ട്. ഭവനവായ്പാ നിരക്ക് കുറയുന്നതോടെ നിലവില്‍ ഭവനവായ്പ എടുത്തവര്‍ക്കും അതിന്റെ ഗുണം ലഭിക്കും. തിരിച്ചടവു നിരക്ക് കുറയുന്നതോടെ ഈ പണം മറ്റിനങ്ങളില്‍ ചെലവഴിക്കാം.
നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നു രാജ്യത്തെ ബാങ്കുകളില്‍ പതിനഞ്ച് ശതമാനം അധികം നിക്ഷേപമെത്തിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലിശ കുറയുന്നതോടെ പണം വീണ്ടും വിപണിയിലെത്തുമെന്നാണു ബിസിനിസ് ലോകത്തിന്റെ പ്രതീക്ഷ.
പലിശനിരക്ക് കുറച്ചപ്പോഴൊക്കെ രാജ്യത്ത് വളര്‍ച്ചാനിരക്ക് ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2006-07 കാലയളവില്‍ രാജ്യത്തെ പലിശ നിരക്ക് 7.75 ശതമാനമുണ്ടായിരുന്നപ്പോള്‍ വളര്‍ച്ചാനിരക്ക് 9.57 ശതമാനമായി വര്‍ധിച്ചു. അതേസമയം 8.50 പലിശനിരക്കുണ്ടായിരുന്ന 2011-12 കാലയളവില്‍ രാജ്യത്തെ വളര്‍ച്ചാനിരക്ക് 6.21 ആയി താഴുകയും ചെയ്തു. സ്റ്റാര്‍ട് അപ് പദ്ധതികളടക്കം വികസന പദ്ധതികളില്‍ വായ്പാഫണ്ട് കൂടുതല്‍ നിക്ഷേപിക്കാമെന്നതിനാല്‍ കൂടുതല്‍ പദ്ധതികള്‍ നിലവില്‍വരുമെന്ന് സ്റ്റാര്‍ട് അപ് രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തില്‍ ഷെയര്‍ ട്രേഡിങ് ബ്രോക്കിങ് രംഗത്തുള്ളത് 11 സ്ഥാപനങ്ങളാണ്. ഇതില്‍ മിക്കതും ബ്രാഞ്ചുകള്‍ വെട്ടിക്കുറച്ചും ജീവനക്കാരെ കുറച്ചും നിലനില്‍പ്പിനായി നെട്ടോട്ടമോടുകയായിരുന്നു. ഇതില്‍ മിക്ക സ്ഥാപനങ്ങളും ഭവനവായ്പ, ചിട്ടി, സ്വര്‍ണപ്പണയം തുടങ്ങിയ രംഗത്തേക്കു ചുവടുമാറ്റിയാണു സ്ഥാപനങ്ങള്‍ നിലനിര്‍ത്തിപ്പോന്നത്.
ഓഹരി വ്യാപാരം ശക്തമാകുന്നതോടെ ഈ സ്ഥാപനങ്ങളൊക്കെ വീണ്ടും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് കൊച്ചിയിലെ ഷെയര്‍ ട്രേഡറായ എന്‍. രാജേന്ദ്രന്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."